എന്റെ ജീവിതം സങ്കടങ്ങളിലൂടെയും പരാജയങ്ങളിലൂടെയും കടന്നു പോയിട്ടുണ്ട് . ഇപ്പോൾ ഈ പുതിയ തുടക്കം നിങ്ങളെ അറിയിക്കണമെന്നുണ്ട് – വിവാഹ വാർത്ത പങ്കു വച്ച് എ എൽ വിജയ്
എന്റെ ജീവിതം സങ്കടങ്ങളിലൂടെയും പരാജയങ്ങളിലൂടെയും കടന്നു പോയിട്ടുണ്ട് . ഇപ്പോൾ ഈ പുതിയ തുടക്കം നിങ്ങളെ അറിയിക്കണമെന്നുണ്ട് – വിവാഹ വാർത്ത പങ്കു വച്ച് എ എൽ വിജയ്
എന്റെ ജീവിതം സങ്കടങ്ങളിലൂടെയും പരാജയങ്ങളിലൂടെയും കടന്നു പോയിട്ടുണ്ട് . ഇപ്പോൾ ഈ പുതിയ തുടക്കം നിങ്ങളെ അറിയിക്കണമെന്നുണ്ട് – വിവാഹ വാർത്ത പങ്കു വച്ച് എ എൽ വിജയ്
അമല പോളിന്റെ മുൻ ഭർത്താവും സംവിധായകനുമായ എ എൽ വിജയ് വിവാഹിതനാകുന്നുവെന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത് . എന്നാൽ ഇതിലെത്രമാത്രം സത്യമുണ്ടെന്ന് ർക്കും അറിയില്ലായിരുന്നു. എന്തായാലും ഇപ്പോൾ ഇത് സത്യമാണെന്നു വ്യക്തമാക്കിയിരിക്കുകയാണ് എ എൽ വിജയുടെ അടുത്ത വൃത്തങ്ങൾ .
മാധ്യമങ്ങളെയും സുഹൃത്തുക്കളെയും അഭ്യുദയകാംഷികളെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള വിജയിന്റെ പത്രക്കുറിപ്പ് വി4 എന്റെര്‍ടെയ്നേഴ്സിന്റെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ആയ ഡയമണ്ട് ബാബുവാണ് പുറത്തുവിട്ടിരിക്കുന്നത്.
“ഓരോരുത്തര്‍ക്കും അവരവരുടെ ജീവിതയാത്ര എന്ന് പറയുന്നത് പ്രത്യേകത ഉള്ളതും സമാനതകള്‍ ഇല്ലാത്തുമായിരിക്കും.. മറ്റാരെയും പോലെ തന്നെ എന്റെ ജീവിതവും സങ്കടങ്ങളിലൂടെയും സന്തോഷങ്ങളിലൂടെയും പരാജയങ്ങളിലൂടെയും വിജയങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്. പക്ഷേ ആ അവസരങ്ങളിലെല്ലാം തന്നെ എന്നോട് കൂടെ ഉണ്ടായിരുന്നത് ഞാന്‍ സുഹൃത്തുക്കള്‍ എന്നല്ല കുടുംബം എന്ന് അഭിസംബോധന ചെയ്യുന്ന മാധ്യമങ്ങളുടെ പിന്തുണയാണ്. അവരെന്റെ വികാരങ്ങളെ മനസിലാക്കി, എന്റെ സ്വകാര്യതയെ മാനിച്ചു…
ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തുടക്കം എന്റെ എല്ലാ അഭ്യുദയകാംഷികളുമായി പങ്കുവയ്ക്കണമെന്ന് എനിക്ക് തോന്നുന്നു. ഡോക്ടര്‍ ഐശ്വര്യയുമായുള്ള എന്റെ വിവാഹം ഞാന്‍ ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. ഇതൊരു അറേഞ്ച്ഡ് മാര്യേജ് ആയിരിക്കും. വരുന്ന ജൂലൈയില്‍ സ്വകാര്യ ചടങ്ങായാണ് നടക്കുക.. നിങ്ങളുടെ ഏവരുടെയും സ്നേഹത്തോടെയും ആശിര്‍വാദത്തോടെയും ഞാന്‍ എന്റെ ജീവിതത്തിലെ പുതിയ അധ്യായത്തതിന് തുടക്കംകുറിക്കുന്നു. എല്ലാവരുടെയും പിന്തുണയ്ക്കും ആശംസകള്‍ക്കും നന്ദി…”വിജയുടെ പത്രക്കുറിപ്പില്‍ പറയുന്നു.
മദ്രാസ് പട്ടണം, ദൈവത്തിരുമകള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എ.എല്‍ വിജയ്. ദൈവത്തിരുമകള്‍ ഷൂട്ടിങ്ങിനിടെ ചിത്രത്തിലെ നായികയായ അമല പോളുമായി അദ്ദേഹം പ്രണയത്തിലാവുകയും 2014 ല്‍ ഇവര്‍ വിവാഹിതരാവുകയും ചെയ്തു. 2017-ല്‍ അമലയുമായി വിജയ് വേര്‍പിരിഞ്ഞു. പരസ്പര സമ്മതത്തോടെയായിരുന്നു വിവാഹമോചനം.
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...