Connect with us

മുൻഭർത്താവിന്റെ രണ്ടാം വിവാഹ ദിനത്തിൽ അമല പോളിന് പറയാനുള്ളത് മറ്റൊരു കാര്യം !

Tamil

മുൻഭർത്താവിന്റെ രണ്ടാം വിവാഹ ദിനത്തിൽ അമല പോളിന് പറയാനുള്ളത് മറ്റൊരു കാര്യം !

മുൻഭർത്താവിന്റെ രണ്ടാം വിവാഹ ദിനത്തിൽ അമല പോളിന് പറയാനുള്ളത് മറ്റൊരു കാര്യം !

സംവിധായകനും അമല പോളിന്റെ മുൻ ഭർത്താവുമായ എ എൽ വിജയ് വിവാഹിതനായി . ഡോക്ടർ ഐശ്വര്യയാണ് വധു. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണിതെന്നാണ് എ എൽ വിജയ് വിവാഹത്തിന് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നത് . ആഘോഷപൂർവം നടന്ന വിവാഹത്തിന് ശേഷം അമല പോളിനെ കുറിച്ചറിയാൻ ആയിരുന്നു എല്ലാവര്ക്കും തിടുക്കം.

മുൻ ഭർത്താവിന്റെ വിവാഹത്തിൽ അമല ദുഖിതയാണോ എന്നറിയാനായിരുന്നു ആളുകൾ താല്പര്യം കാണിച്ചത്. എന്നാൽ അത് വെറും തോന്നൽ മാത്രമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമല പോൾ . വിവാദങ്ങൾ സൃഷ്‌ടിച്ച നഗ്നത പ്രദർശനവും മറ്റുമായി ആടൈ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷണൽ തിരക്കിലാണ് താരം . അതിനിടെ ചില കാര്യങ്ങൾ അമല പറയുന്നുമുണ്ട്.

‘always make time for tiny cup of chai’ എന്നാണ് അമല പോൾ കുറിച്ചിരിക്കുന്നത് . thought for today എന്ന പേരിൽ എ എൽ വിജയുടെ വിവാഹ ദിനത്തിലാണ് അമല പോൾ താൻ വളരെ റീലാക്സഡ് ആണെന്ന് കാണിക്കുന്ന ചിത്രം പങ്കു വച്ചിരിക്കുന്നത്. എന്തായാലും പരസ്പര സമ്മതത്തോടെ പിരിഞ്ഞതിനാൽ കൂടുതൽ പ്രശ്നങ്ങളൊന്നും എ എൽ വിജയുടെ വിവാഹത്തിൽ അമലക്ക് ഇല്ല എന്ന് തന്നെയാണ് ആരാധകരുടെ കണ്ടെത്തൽ. വിവാഹത്തിന് മുൻപ് എ എൽ വിജയ് പുറത്ത് വിട്ട പത്രക്കുറിപ്പ് ഇങ്ങനെ ആയിരുന്നു ;

“ഓരോരുത്തര്‍ക്കും അവരവരുടെ ജീവിതയാത്ര എന്ന് പറയുന്നത് പ്രത്യേകത ഉള്ളതും സമാനതകള്‍ ഇല്ലാത്തുമായിരിക്കും.. മറ്റാരെയും പോലെ തന്നെ എന്റെ ജീവിതവും സങ്കടങ്ങളിലൂടെയും സന്തോഷങ്ങളിലൂടെയും പരാജയങ്ങളിലൂടെയും വിജയങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്. പക്ഷേ ആ അവസരങ്ങളിലെല്ലാം തന്നെ എന്നോട് കൂടെ ഉണ്ടായിരുന്നത് ഞാന്‍ സുഹൃത്തുക്കള്‍ എന്നല്ല കുടുംബം എന്ന് അഭിസംബോധന ചെയ്യുന്ന മാധ്യമങ്ങളുടെ പിന്തുണയാണ്. അവരെന്റെ വികാരങ്ങളെ മനസിലാക്കി, എന്റെ സ്വകാര്യതയെ മാനിച്ചു…

ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തുടക്കം എന്റെ എല്ലാ അഭ്യുദയകാംക്ഷികളുമായി പങ്കുവയ്ക്കണമെന്ന് എനിക്ക് തോന്നുന്നു. ഡോക്ടര്‍ ഐശ്വര്യയുമായുള്ള എന്റെ വിവാഹം ഞാന്‍ ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. ഇതൊരു അറേഞ്ച്ഡ് മാര്യേജ് ആയിരിക്കും. വരുന്ന ജൂലൈയില്‍ സ്വകാര്യ ചടങ്ങായാണ് നടക്കുക.. നിങ്ങളുടെ ഏവരുടെയും സ്‌നേഹത്തോടെയും ആശിര്‍വാദത്തോടെയും ഞാന്‍ എന്റെ ജീവിതത്തിലെ പുതിയ അധ്യായത്തതിന് തുടക്കംകുറിക്കുന്നു. എല്ലാവരുടെയും പിന്തുണയ്ക്കും ആശംസകള്‍ക്കും നന്ദി…”വിജയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

amala paul’s instagram post on a l vijay’s marriage day

Continue Reading
You may also like...

More in Tamil

Trending

Recent

To Top