
Malayalam
ഇന്ദ്രൻസിനെപ്പറ്റി പറയാൻ സൂപ്പർ താരങ്ങൾക്ക് സമയമില്ല ; വീണ്ടും വിമർശനവുമായി ഹരീഷ് പേരടി
ഇന്ദ്രൻസിനെപ്പറ്റി പറയാൻ സൂപ്പർ താരങ്ങൾക്ക് സമയമില്ല ; വീണ്ടും വിമർശനവുമായി ഹരീഷ് പേരടി

By
ഹരീഷ് പേരാടി ഏവർക്കും പരിചിതനാണ്.സോഷ്യൽ മീഡിയയിലൂടെ തന്റെ അഭിപ്രായങ്ങളും,വിമർശനങ്ങളും രേഖപെടുത്താറുണ്ട് . അത് വൈറലാകാറുമുണ്ട് ,എന്നാൽ ഇപ്പോൾ മറ്റൊരു വിമര്‍ശനവുമായാണ് ഹരീഷ് രംഗത് വന്നിരിക്കുന്നത് .
‘രാജ്യാന്തര പുരസ്കാരം നേടി വന്ന ഒരു മനുഷ്യനെ പറ്റി പരസ്യമായി രണ്ട് നല്ല വാക്ക് പറയാൻ മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊന്നും ഇനിയും നേരം കിട്ടിയില്ലേ?’ ഫെയ്സ്ബുക്കിലൂടെ ഹരീഷ് പേരടിയാണ് ഈ ചോദ്യം ചോദിച്ചിരിക്കുന്നത്.
ഇന്ദ്രൻസിന്റെ നേട്ടത്തിന്റെ അദ്ദേഹത്തെ അഭിനന്ദിച്ചെഴുതിയെ കുറിപ്പിലാണ് സൂപ്പർ താരങ്ങളെ അദ്ദേഹം വിമർശിച്ചത്. കുറിപ്പിൽ പറയുന്നതിങ്ങനെ: രാജ്യാന്തര പുരസ്കാരം നേടി വന്ന ഒരു മനുഷ്യനെപറ്റി പരസ്യമായി രണ്ട് നല്ല വാക്ക് പറയാൻ മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊന്നും ഇനിയും നേരം കിട്ടിയില്ലെ ?
നിങ്ങളുടെ സിനിമയുടെ പോസ്റ്ററും കോടി ക്ലബിലെത്താനുള്ള കച്ചവട ബുദ്ധിയും സ്റ്റണ്ട് മാസ്റ്റർമാർ നിങ്ങളെ കയറിൽ തൂക്കി മേലോട്ടും താഴോട്ടും വലിച്ച് കളിക്കുന്നതും കാറിന്റെയും ഷൂസിന്റെയും വിലയും എല്ലാം ഞങ്ങൾ ആസ്വദിക്കാറുണ്ട്… അതിന്റെ കൂടെ ഇത്തരം പാവപ്പെട്ട മനുഷ്യരെ കുടി ഒന്ന് തള്ളി തന്നാൽ ഞങ്ങൾക്കത് ആഘോഷിക്കാമായിരുന്നു.’ ഹരീഷ് കുറിച്ചു. മലയാളത്തിന്റെ സാനിധ്യം ലോകസിനിമയിലേക്ക് ഒരിക്കല്‍ കൂടി വരച്ചിടുകയായിരുന്നു ഇന്ദ്രന്‍സും സംവിധായകന് ഡോ.ബിജുവും. ഷാങ്ഹായ് ചലചിത്രമേളയില്‍ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായി വെയില് മരങ്ങള്‍. ഔട്ട്സ്റ്റാന്‍ഡിങ്ങ് ആര്‍ട്ടിസ്റ്റിക്ക്…
ഗോള്‍ഡന്‍ ഗോബ്ലെറ്റ് വിഭാഗത്തിലാണ് ചിത്രം മത്സരത്തിനുണ്ടായത്. 112 രാജ്യങ്ങളില്‍ നിന്നായി 3964 ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ മത്സരിക്കാന്‍ എന്‍ട്രികളായി .എത്തിയതില്‍ 14 ചിത്രങ്ങളാണ് അവസാന പട്ടികയില്‍ ഇടം നേടിയത്. എപ്പോഴും വെയിലത്ത് നില്ക്കാന് വിധിക്കപ്പെട്ട ചില മനുഷ്യരുടെ അതിജീവനത്തിന്റെയും പലായനത്തിന്റെയും കഥയാണ് വെയില്‍മരങ്ങള്‍ പറയുന്നത്.
hareesh peradi against superstars
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....