
Tamil
ആവശ്യമുണ്ടെങ്കിൽ ഞാൻ സൂര്യയുടെ ട്വിറ്റർ അക്കൗണ്ട് നോക്കും – ജ്യോതിക
ആവശ്യമുണ്ടെങ്കിൽ ഞാൻ സൂര്യയുടെ ട്വിറ്റർ അക്കൗണ്ട് നോക്കും – ജ്യോതിക

By
വിവാഹ ശേഷം സിനിമയിലേക്ക് സജീവമായി തിരികെ എത്തിയിരിക്കുകയാണ് ജ്യോതിക. തനിക് സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ട് ഇല്ലെന്നു പറയുകയാണ് ജ്യോതിക.
‘രാക്ഷസിയുടെ ട്രെയിലർ കണ്ടതിനു ശേഷം പലരും എന്നെ ലേഡി സമുദ്രക്കനി എന്നു വിളിച്ചതായി സൂര്യയുടെ ട്വിറ്റർ പേജിൽ കണ്ടു. സിനിമയുടെ വിശേഷങ്ങൾ അറിയാൻ ഞാന്‍ സൂര്യയുടെ അക്കൗണ്ട് ആണ് ഉപയോഗിക്കുക. പലരും അടുത്ത സാട്ടൈ എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. അതെ, ഈ ചിത്രവും സാട്ടൈ, പള്ളിക്കൂടം എന്നീ സിനിമകളുടെ ഗണത്തിൽതന്നെയാണ് പെടുന്നത്. എന്നാൽ ആ ചിത്രങ്ങളേക്കാൾ ഗൗരവമേറിയ വിഷയമാണ് രാക്ഷസി കൈകാര്യം ചെയ്യുന്നത്.’–ജ്യോതിക പറയുന്നു.
‘ഇവിടെ ഒരുപാട് ബിഗ് ബജറ്റ് സിനിമകൾ പുറത്തിറങ്ങുന്നുണ്ട്. എല്ലാത്തിനും ഒരേകഥ തന്നെ. നായകൻ ഒന്നിൽകൂടുതൽ നായികമാരെ പ്രണയിക്കുന്നു. ക്ലൈമാക്സിൽ കണ്ടുശീലിച്ച ആക്ഷനും. എന്നാൽ ആരും ആ ചിത്രങ്ങൾക്കെതിരെ സംസാരിക്കാൻ തയാറല്ല.’–ജ്യോതിക വ്യക്തമാക്കി.
സൂര്യയുടെ ഉടമസ്ഥതയിലുള്ള ഡ്രീം വാരിയർ പിക്ചേർസ് ആണ് ചിത്രം നിർമിക്കുന്നത്. ജ്യോതികയാണ് ഈ ചിത്രം ഏറ്റെടുക്കണമെന്ന് പ്രൊഡക്ഷൻ കമ്പനിയോട് ആവശ്യപ്പെടുന്നതും.
ഗൗതം രാജ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന രാക്ഷസിയില്‍ അധ്യാപികയായി ജ്യോതിക എത്തുന്നു. തന്റേടി എന്നു തോന്നിപ്പിക്കുന്ന, ശരിക്ക് വേണ്ടി പോരാടുന്ന, ശക്തമായ ഗീതാ റാണി എന്ന ടീച്ചര്‍ കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിക്കുന്നത്. പൂര്‍ണിമ ഭാഗ്യരാജ്, സത്യന്, ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.
jyotyhika about socila media account
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയിൽ...
2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വർഷം നീണ്ട വിവാഹ ജീവിതമാണ് നടൻ അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവർക്കുണ്ട്....
തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷും. ഏറെ നാളത്തെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ ആണ് നയൻതാര വിഘ്നേഷുമായി പ്രണയത്തിലാകുന്നത്. 2022...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....