
Bollywood
സിനിമയിൽ നിന്നും മാറിനിൽക്കുകയാണ് – കാരണം വ്യക്തമാക്കി ഷാരൂഖ് ഖാൻ
സിനിമയിൽ നിന്നും മാറിനിൽക്കുകയാണ് – കാരണം വ്യക്തമാക്കി ഷാരൂഖ് ഖാൻ

By
എന്നും ബോളിവുഡിന് കിംഗ് തന്നെയാണ് ഷാരൂഖ് ഖാൻ . സിറോയിലാണ് ഒടുവിലായി ഷാരൂഖ് അഭിനയിച്ചത്. എന്നാൽ ചിത്രം വമ്പൻ പരാജയമായതോടെ ഇനി സിനിമയിൽ നിന്നും ഇടവേളയെടുക്കുകയാണെന്നു താരം അറിയിച്ചിരുന്നു.
എന്നാല്‍ ആ കാത്തിരിപ്പ് നീളുമെന്നാണ് തോന്നുന്നത്. പുതിയ ചിത്രങ്ങളുടെയൊന്നും കരാറുകളില്‍ ഷാരൂഖ് ഇതുവരെ ഒപ്പുവച്ചിട്ടില്ല. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം എന്നതിനാല്‍ പുതിയ ചിത്രങ്ങളിലൊന്നും ഒപ്പുവയ്ക്കാന്‍ തോന്നുന്നില്ല എന്നാണ് ഷാരൂഖ് പറയുന്നത്. ഫിലിം ഫെയറിന് നല്കിയ അഭിമുഖത്തിലായിരുന്നു ഷാരൂഖിന്റെ പ്രതികരണം.
‘നിലവില്‍ എനിക്ക് സിനിമയൊന്നും ഇല്ല. ഒരു സിനിമയിലും ഞാനിപ്പോള്‍ അഭിനയിക്കുന്നുമില്ല. സാധാരണ ഒരു സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തില്‍ എത്തുമ്പോഴേക്കും അടുത്ത സിനിമ തുടങ്ങുകയും പിന്നെ മൂന്നോ നാലോ മാസത്തേക്ക് തിരക്കാകുകയുമാണ് പതിവ്. പക്ഷെ ഇത്തവണ എനിക്കങ്ങനെ ചെയ്യാന്‍ തോന്നിയില്ല. എന്റെ ഹൃദയം എന്നെ അതിന് അനുവദിച്ചില്ല. എനിക്കെന്തോ കൂടുതല്‍ സമയമെടുക്കാനും സിനിമകള്‍ കാണാനും കഥകള്‍ കേള്‍ക്കാനും പുസ്തകങ്ങള്‍ വായിക്കാനുമൊക്കെ തോന്നി. എന്റെ കുട്ടികള്‍ അവരുടെ കോളേജ് കാലഘട്ടത്തിലാണ്. എന്റെ മകള്‍ കോളേജിലാണ്. മകന്റെ പഠനം തീരാറായി. എനിക്ക് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം.’
sharukh khan about his long break from movies
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നടൻ സൽമാൻ ഖാനും ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗും മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതായി...
ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുൻഭർത്താവും വ്യവസായിയുമായ സഞ്ജയ് കപൂർ(53) അന്തരിച്ചു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിൽ വെച്ചായിരുന്നു സംഭവം. പോളോ കളിക്കുന്നതിനിടെയാണ്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള സൂപ്പർ താരമാണ് ആമിർ ഖാൻ. പലപ്പോഴും നടൻ അഭിനയം നിർത്തുന്നുവെന്നുള്ള വാർത്തകൾ പുറത്തെത്താറുണ്ട്. ‘മഹാഭാരത്’ എന്ന തന്റെ...
പ്രശസ്ത ബോളിവുഡ് – ബംഗാളി സംവിധായകൻ ആയ പാർഥോ ഘോഷ് അന്തരിച്ചു. 76 വയസായിരുന്നു പ്രായം. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്നാണ് അന്ത്യം സംഭവിച്ചത്....