സിനിമയുടെ സംഘടന ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പൊളളലേറ്റു

സിനിമാ ചിത്രീകരണത്തിനിടെ ടോവിനോക്ക് പൊള്ളലേറ്റു. നവാഗത സംവിധായകനായ സ്വപ്നേഷ് കെ നായരുടെ ‘എടക്കാട് ബറ്റാലിയൻ 06’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പൊള്ളലേറ്റത്. കോഴിക്കോടാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.
നാല് വശത്തും തീ ഉപയോഗിച്ച് ചിത്രീകരിക്കുന്നൊരു രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകൻ നിർബന്ധം പിടിച്ചെങ്കിലും ടൊവിനോ വിസമ്മതിച്ചു. ഷോട്ട് എടുത്ത് സംവിധായകൻ കട്ട് പറഞ്ഞെങ്കിലും രംഗം പൂർത്തിയാകാൻ കഴിയാഞ്ഞതിനാൽ ടൊവിനോ വീണ്ടും അഭിനയിക്കുകയായിരുന്നു. ഇതിനിടെയാണ് ശരീരത്തിൽ തീ പടർന്നത്. ടോവിനോക്ക് ഉടൻ വെെദ്യസഹായം ലഭ്യമാക്കുകയായിരുന്നു. സംഘട്ടനരംഗം മുഴുവൻ ചെയ്തു തീർത്തതിനു ശേഷമാണ് ടൊവിനോ പിൻവാങ്ങിയത്.
സിനിമാ ചിത്രീകരണത്തിന്റെ വീഡിയോ നിർമ്മാതാവ് സാന്ദ്രാ തോമസ് പങ്കുവെച്ചു. .
അഭിനയത്തിനായുള്ള ടോവിനോയുടെ സമർപ്പണബോധത്തെ പ്രശംസിച്ചാണ് സാന്ദ്ര തോമസ് വീഡിയോ ഷെയർ ചെയ്തത്. വീഡിയോയ്ക്ക് ഒരു മിനിറ്റോളം ദൈർഘ്യമുണ്ട്. പൊള്ളലേറ്റ ടൊവിനോയുടെ നിലയിൽ ആശങ്കപ്പെടേണ്ടതിലല്ലെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു .
തീവണ്ടിക്ക് ശേഷം ടൊവിനോ തോമസും സംയുക്താ മേനോനും ജോടികളായി എത്തുന്ന സിനിമയുടെ തിരക്കഥ നടനും സംവിധായകനുമായ പി.ബാലചന്ദ്രന്റേതാണ്. റൂബി ഫിലിംസ് ആൻഡ് കാർണിവൽ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
tovino- fire accident- burns- film shoot
സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന് എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
നടന് ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാമിന്റെ വിവാഹം മേയ് മാസത്തിലായിരുന്നു. ?ഗുരുവായൂരില്‍ വെച്ച് വളരെ ലളിതമായിട്ടാണ് നടന്നത്. എന്നാല്‍ ആര്‍ഭാടം...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കവെ പൾസർ സുനി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എന്നാൽ...