Connect with us

വേദിയിൽ മോഹൻലാലിനെ കണ്ടപ്പോൾ ! ആര്‍പ്പുവിളികള്‍ പ്രായത്തിന്റെ പ്രശ്നം ; ഒച്ചയിടുന്നവര്‍ക്ക് അതുമാത്രമേ കാര്യമുള്ളൂ ; മറ്റു ലോകം കാണുന്നില്ല ; വിമർശനവുമായി മുഖ്യമന്ത്രി

Malayalam

വേദിയിൽ മോഹൻലാലിനെ കണ്ടപ്പോൾ ! ആര്‍പ്പുവിളികള്‍ പ്രായത്തിന്റെ പ്രശ്നം ; ഒച്ചയിടുന്നവര്‍ക്ക് അതുമാത്രമേ കാര്യമുള്ളൂ ; മറ്റു ലോകം കാണുന്നില്ല ; വിമർശനവുമായി മുഖ്യമന്ത്രി

വേദിയിൽ മോഹൻലാലിനെ കണ്ടപ്പോൾ ! ആര്‍പ്പുവിളികള്‍ പ്രായത്തിന്റെ പ്രശ്നം ; ഒച്ചയിടുന്നവര്‍ക്ക് അതുമാത്രമേ കാര്യമുള്ളൂ ; മറ്റു ലോകം കാണുന്നില്ല ; വിമർശനവുമായി മുഖ്യമന്ത്രി

ലോകമെമ്പാടുമുള്ള സിനിമകളുടെയും താരങ്ങളുടേയും കഴമ്പ് ആരാധകർ തന്നെയാണ്. തിയേറ്ററുകളിൽ നിന്ന് കിട്ടുന്ന ഓരോ കയ്യടിയും ആരവങ്ങളും താരങ്ങൾക്ക് ലഭിക്കുന്ന വലിയ പുരസ്കാരങ്ങൾക്ക് തുല്യമാണ്. ഇത് താരങ്ങളും ആസ്വദിക്കാറുമുണ്ട്. അങ്ങനെയുള്ള ആരാധകരെ ഇപ്പോഴിതാ ചെറുതായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് . പാലക്കാട് താരരാജാവ് മോഹൻലാലും മുഖ്യമന്ത്രി പിണറായിയും ഒരുമിച്ചെത്തിയ വേദിയിൽ ലാലേട്ടനെ കണ്ട് ആർപ്പുവിളിച്ച ആരാധകർക്ക് നേരെയായിരുന്നു പിണറായിയുടെ
രൂക്ഷ വിമർശനം.

നടന്‍ മോഹന്‍ലാലിന് ആരാധകരുടെ നിലയ്ക്കാത്ത ആര്‍പ്പുവിളിയാണ് ഉണ്ടായത് . മോഹൻലാൽ ഉദ്ഘാടനത്തിൽ എത്തുന്നത് പ്രമാണിച്ച് വൻ ജനാവലിയായിരുന്നു അവിടെ എത്തിയത്. മോഹൻലാലും നെന്മാറയിലെ ഒരു സ്വകാര്യ ആശുപത്രി ഉദ്ഘടനം ചെയ്യാൻ എത്തിയപ്പോഴാണ് സംഭവം നടക്കുന്നത്. ശബ്ദം നിയന്ത്രണമില്ലാതെ തുടര്‍ന്നപ്പോള്‍ വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അസ്വസ്ഥനായി. നെന്മാറയിലെ അവൈറ്റിസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഉദ്ഘാടനച്ചടങ്ങിലാണ് സംഭവം.

ആര്‍പ്പുവിളികള്‍ പ്രായത്തിന്റെ പ്രശ്‌നമാണെന്നും അത് സാധാരണ ഉണ്ടാകുന്നതാണെന്നും മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. ഒച്ചയിടുന്നവര്‍ക്ക് അതുമാത്രമേ കാര്യമുള്ളൂ. മറ്റു ലോകം കാണുന്നില്ല. അവര്‍ തങ്ങളുടേതായ ചെറിയ വൃത്തത്തിലൊതുങ്ങി നില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയപ്പോഴും സദസ്സില്‍ നിന്നുയര്‍ന്ന ആര്‍പ്പുവിളികളാണ് അദ്ദേഹത്തെ അസ്വസ്ഥനാക്കിയത്. ആരോഗ്യമേഖലയെപ്പറ്റി കൂടുതല്‍ പറയണമെന്നുണ്ടായിരുന്നു. എപ്പോഴാണ് ഒച്ചയുണ്ടാകുന്നതെന്ന് പറയാനാവില്ല. അതുകൊണ്ട് കൂടുതല്‍ സംസാരിക്കുന്നില്ലെന്നു പറഞ്ഞ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചു. എന്നാല്‍ ആരാധകര്‍ ഇതൊന്നും ഗൗനിച്ചില്ല വീണ്ടും അവര്‍ മോഹല്‍ ലാലിനായി ആര്‍ത്തു വിളിച്ചു.

ലാലേട്ടനും വേദിയിൽ ഇരുന്നപ്പോഴായിരുന്നു പിണറായിയുടെ പരാമർശം. എന്നാൽ ഇതൊന്നും കേട്ട് അടങ്ങാൻ കാണികൾ തയ്യാറായില്ല. അവർ ആദ്യം മുതൽ അവസാനം വരെ ആരവം മുഴക്കുകയായിരുന്നു. പിന്നീട് സംസാരിക്കാൻ മൈക്കിനു മുന്നിൽ എത്തിയ മോഹൻലാൽ ഇതിനെ കുറിച്ച് ഒന്നും പരാമർശിച്ചിരുന്നില്ല. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനോട് പ്രതികരിക്കാതെയായിരുന്നു സംസാരിച്ചത്.

mohan lal- CM critizes- fans -inauguration

More in Malayalam

Trending

Recent

To Top