Connect with us

ഓടും കുതിര ചാടും കുതിര

Interesting Stories

ഓടും കുതിര ചാടും കുതിര

ഓടും കുതിര ചാടും കുതിര

തുടക്കം ആനിമല്‍ പ്ലാനറ്റില്‍ .. ഇപ്പോള്‍ ഹോബി കുതിരച്ചാട്ടം……

ഓരോരുത്തർക്കും ഓരോ ഹോബി ഉണ്ടാകും..ചിലർക്കത് പാഷനാകാം ..മറ്റ് ചിലർക്കാകട്ടെ ജീവിത മാർഗ്ഗവും .എന്ത് തന്നെ ആയാലും ഹോബി എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് സ്റ്റാമ്പ് ശേഖരണം, നാണയ ശേഖരണം..വായന , ..അതുമല്ലെങ്കിൽ പാട്ട് അഭിനയം എന്നൊക്കെ ആകും ..

എന്നാൽ അത്തരം നിസ്സാര കാര്യത്തിനൊന്നും വേണ്ടി സമയം കളയാൻ ഹന്ന കൗബ എന്ന പതിനേഴുകാരി തയ്യാറല്ല ..ഹാനയുടെ പ്രധാനഹോബി കുതിരയെപോലെ ചാടുന്നതാണ്

ആനിമല്‍ പ്ലാനറ്റ് കണ്ടുകണ്ട് മൃഗങ്ങളില്‍ ആകൃഷ്ടയായ മിനസോട്ടയിലെ പതിനേഴുകാരി ഹന്ന കൗബ ഹോബിയായി സ്വീകരിച്ചത് മൃഗചലനങ്ങളുടെ അനുകരണം ..അതിലേറ്റവും ഇഷ്ടം കുതിരയെപോലെ ചാടാൻ..

പതിമൂന്ന് വയസ്സ് മുതലാണ് ഹന്ന ആനിമല്‍ പ്ലാനറ്റ് കാണാന്‍ തുടങ്ങിയത്. പതിയെ ചാനലിലെ പരിപാടികളില്‍ ആകൃഷ്ടയായ ഹന്ന മൃഗങ്ങളുടെ ചലനങ്ങള്‍ അനുകരിച്ചുതുടങ്ങി.

ചീറ്റുപ്പുലിയും പുള്ളിപ്പുലിയും കുതിരയുമായിരുന്നു ഹന്നയുടെ പ്രിയപ്പെട്ട മൃഗങ്ങള്‍. പതിനഞ്ച് വയസ്സില്‍ ഫാം ഹൗസിലേക്ക് സാസി എന്ന കുതിര എത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി.

കൂടുതല്‍ സമയവും സാസിക്കൊപ്പം ചെലഴിച്ച ഹന്ന ഓട്ടത്തിന്റെയും ചാട്ടവും സാസിയില്‍ നിന്നാണ് കണ്ടുപഠിക്കുന്നത്. ഇപ്പോൾ സാസിയാണ് തന്റെ ഏറ്റവും വലിയ പ്രചോദനമെന്നാണ് ഹന്ന പറയുന്നത്.

ഹന്നയുടെ കുതിരച്ചാട്ടം പ്രോത്സാഹിപ്പിക്കാൻ അധ്യാപകരും സഹപാഠികളും ഒപ്പമുണ്ട്. അവരെല്ലാം പൂർണ പിന്തുണയാണ് ഹനക്ക് നൽകുന്നത് .


ഹൈസ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഒഴിവുവേളകളില്‍ ഹന്ന കുതിരയെപ്പോലെ ഡെസ്‌കിന് മുകളിലൂടെ ചാടുന്നത് കാണാനായി അധ്യാപകരും സഹപാഠികളും എത്തുമായിരുന്നത്രേ.

മറ്റുക്ലാസിലെ അധ്യാപകര്‍ തങ്ങളുടെ ക്ലാസിലേക്ക് വിളിച്ചുകൊണ്ടുപോയി മറ്റുകുട്ടികള്‍ക്ക് മുന്നില്‍ ചെയ്ത് കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു.


വെറും ഹോബി എന്നതിൽ നിന്നും വ്യത്യസ്തമായി മറ്റു പല ഗുണങ്ങളും ഈ കുതിരച്ചാട്ടം കൊണ്ട് ഉണ്ടെന്നാണ് ഹന പറയുന്നത് ..മനസ്സിനെ ഉത്സാഹത്തോടെ നിർത്താൻ ഇത് ഉപകരിക്കുമത്രേ.


കുതിരയെപ്പോലെ ചാടുമ്പോള്‍ മന:ക്ലേശം ഇല്ലാതാകുന്നതും കൂടുതല്‍ ഉന്മേഷഭരിതയാകുന്നതും ഞാന്‍ അനുഭവിക്കാറുണ്ട്.മനസ്സിലെ ദേഷ്യത്തെ ദുരീകരിക്കാനും ഇതിന് കഴിവുണ്ട്.- ഹന്ന പറയുന്നു.

പതിനേഴ് വയസ്സായ ഹന്ന നല്ലൊരു കുതിരയോട്ടക്കാരി കൂടിയാണ്. കുതിരയെപ്പോലെ ചാടുകയും ഓടുകയും ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചതോടെയാണ് ഹന്നയെ ലോകം ശ്രദ്ധിച്ചുതുടങ്ങിയത്.

നിരവധി പേര്‍ അനുമോദനങ്ങളുമായി എത്തിയപ്പോള്‍ കുറച്ചുപേരെങ്കിലും കളിയാക്കുന്നുണ്ടെന്നും ഹന്ന പറയുന്നു.. .

എന്നാല്‍ മറ്റുള്ളവര്‍ കളിയാക്കുന്നു എന്ന കാരണത്താല്‍ സ്വന്തം ഹോബികളെ കുറിച്ചോര്‍ത്ത് നാണക്കേട് തോന്നേണ്ട കാര്യമില്ലെന്നാണ് ഹന്നയുടെ പക്ഷം ……കുതിരച്ചാട്ടം തുടരാൻ തന്നെയാണ് ഹനയുടെ തീരുമാനം

More in Interesting Stories

Trending

Recent

To Top