ഗ്രേ കളർ ഷർട്ടും മുണ്ടും കൂളിംഗ് ഗ്ലാസും !കിടിലൻ ലുക്കിൽ ഗാനഗന്ധർവനാകാൻ മമ്മൂട്ടി ! അന്തം വിട്ട് പിഷാരടി !
Published on

By
രമേശ് പിഷാരടി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാന ഗന്ധർവ്വൻ. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു . ഗാനമേള പാട്ടുകാരനായ കലാസദൻ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ഗാനഗന്ധർവ്വനിൽ പുതുമുഖം വന്ദിതയാണ് നായിക രമേഷ് പിഷാരടിയും ഹരി .പി നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു .
അതീവ ഗ്ലാമറിലാണ് മമ്മൂട്ടി ചടങ്ങിനെത്തിയത്. മുണ്ടും ഗ്രേ നിറത്തിലുള്ള ഷർട്ടും കൂളിംഗ് ഗ്ലാസ്സുമണിഞ്ഞെത്തിയ മമ്മൂട്ടി തന്നെയായിരുന്നു പൂജാ ചടങ്ങിന്റെ ശ്രദ്ധാകേന്ദ്രം. ‘
ഗാനഗന്ധർവ്വനിൽ മുകേഷ് , ഇന്നസെന്റ് സിദ്ധിഖ്,സലിം കുമാർ ,ധർമജൻ ബോൾഗാട്ടി ,ഹരീഷ് കണാരൻ , മനോജ് .കെ .ജയൻ ,സുരേഷ് കൃഷ്ണ , മണിയൻ പിള്ള രാജു , ,കുഞ്ചൻ ,അശോകൻ ,സുനിൽ സുഖദ ,അതുല്യ ,ശാന്തി പ്രിയ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു .
അഴകപ്പൻ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിoഗും നിർവഹിക്കുന്ന ഗാനഗന്ധർവ്വന് സംഗീതമൊരുക്കുന്നത് ദീപക് ദേവാണ് . ഇച്ചായീസ് പ്രൊഡക്ഷൻസും രമേഷ് പിഷാരടി എന്റർടൈൻമെൻറ്സും ചേർന്നൊരുക്കുന്ന ഗാനഗന്ധർവ്വന്റെ നിർമാണം ശ്രീലക്ഷ്മി ,ശങ്കർ രാജ് ,സൗമ്യ രമേഷ് എന്നിവർ ചേർന്നാണ് .പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ .ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ വിതരണം
gana gandharvan movie shooting started
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...