Connect with us

റിമി ടോമിക്ക് പട്ടികളെ പേടിയാണെന്ന് ചിത്ര ; പേടിച്ച് ഡൈനിങ് ടേബിളിൽ കയറിയ സംഭവം പറഞ്ഞു ചിത്ര !

Malayalam Breaking News

റിമി ടോമിക്ക് പട്ടികളെ പേടിയാണെന്ന് ചിത്ര ; പേടിച്ച് ഡൈനിങ് ടേബിളിൽ കയറിയ സംഭവം പറഞ്ഞു ചിത്ര !

റിമി ടോമിക്ക് പട്ടികളെ പേടിയാണെന്ന് ചിത്ര ; പേടിച്ച് ഡൈനിങ് ടേബിളിൽ കയറിയ സംഭവം പറഞ്ഞു ചിത്ര !

മലയാളികളുടെ പ്രിയ ഗായികയാണ് റിമി ടോമി . ചാനൽ അവതാരകയായി തുടങ്ങിയ പിന്നീട് സിനിമയുടെ പിന്നണിയിലും നായികാ നിരയിലേക്കും വരെ ഉയർന്നു. അടുത്തിടെ റിമിയും ഭർത്താവും വേർപിരിഞ്ഞു എന്ന വാർത്തകളാണ് റിമിയെ ചർച്ചകളിൽ നിറച്ചത് .

സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമി ലേറ്റസ്റ്റ് വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. മഴവില്‍ മനോരമായിലെ പാടാം നമുക്ക് പാടാമെന്ന പരിപാടിയില്‍ വിധികര്‍ത്താവായും റിമി എത്തുന്നുണ്ട്. അതിനിടയിലാണ് തന്റെ പേടിയെക്കുറിച്ച്‌ താരം തുറന്നുപറഞ്ഞത്. നായകളെ തനിക്ക് പേടിയാണെന്നായിരുന്നു റിമി പറഞ്ഞത്. ചിത്രയും റിമിയുടെ പേടിയെക്കുറിച്ച്‌ തുറന്നുപറഞ്ഞിരുന്നു.

ചിത്ര ചേച്ചിയുടെ വീട്ടിലെ ബ്ലാക്കിയെ തനിക്ക് പേടിയാണെന്നും ചേച്ചി അതിനെ പൂട്ടിയിട്ടാലേ താന്‍ വരുള്ളൂവെന്ന് പറയാറുണ്ടെന്നും റിമി പറഞ്ഞിരുന്നു. ചേച്ചിക്കും വിജയേട്ടനും പട്ടിയെ ഒരുപാട് ഇഷ്ടമാണ്. ലാബ് ഇനത്തിലുള്ള പട്ടിയാണ് ബ്ലാക്കി. സാധാരണഗതിയില്‍ അവര്‍ അതിനെ മുറിക്കകത്തൊന്നും പൂട്ടിയിടാറില്ല, എന്നാല്‍ താന്‍ ആദ്യം ആവശ്യപ്പെടുന്ന കാര്യം ഇതാണെന്നും അതിനെ പൂട്ടിയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമേ അങ്ങോട്ടേക്ക് പോവാറുള്ളൂവെന്നുമായിരുന്നു റിമി പറഞ്ഞത്.


ബ്ലാക്കിയെ പൂട്ടിക്കഴിഞ്ഞുവെന്ന ഉറപ്പ് ലഭിച്ചതിന് ശേഷമാണ് റിമി വീട്ടിലേക്ക് കയറി വരാറുള്ളത്. എന്നാല്‍ ഒരിക്കല്‍ അബദ്ധവശാല്‍ അത് മുറിയില്‍ നിന്നും പുറത്തുവന്നിരുന്നു. ഇതിനെക്കണ്ട ഉടന്‍ റിമി ഡൈനിംഗ് ടേബിളിന്റെ മുകളിലേക്ക് ചാടിക്കയറി എന്നുമായിരുന്നു ചിത്ര പറഞ്ഞത്. സിംഹത്തെപ്പോലെയുള്ള പട്ടിയാണ് അതെന്നും കാണുമ്ബോഴേ തന്നെ പേടി തോന്നുമെന്നും റിമി പറഞ്ഞപ്പോള്‍ ശരത്തും അത് ശരിവെക്കുകയായിരുന്നു. ആരേയും ഉപദ്രവിക്കാത്ത പട്ടിയാണ് ബ്ലാക്കിയെന്നായിരുന്നു ചിത്രയുടെ സാക്ഷ്യപ്പെടുത്തല്‍.


ബ്ലാക്കിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ തനിക്കുമുണ്ടെന്നുമായിരുന്നു ശരത്ത് പറഞ്ഞു. റെക്കോര്‍ഡിംഗിനിടയില്‍ ചേച്ചിയുടെ വീട്ടില്‍ പോവാമെന്ന് പറഞ്ഞപ്പോള്‍ അവിടെ ബ്ലാക്കിയുണ്ടെന്നും തനിക്ക് അതിനെ പേടിയാണെന്നുമായിരുന്നു അന്ന് ശേഖറിനോട് പറഞ്ഞത്. സൗണ്ട് എഞ്ചിനീയറായ ശേഖറാവട്ടെ, അതിന് കുഴപ്പമില്ല, തനിക്ക് പരിചയമുണ്ടെന്നായിരുന്നു പറഞ്ഞത്. അങ്ങനെയാണ് അന്ന് ചേച്ചിയുടെ വീട്ടിലേക്ക് പോയത്. ശേഖര്‍ അതിന്റെ കഴുത്തില്‍ തടവി നില്‍ക്കുകയായിരുന്നു. പിന്നീട് അതൊരു പ്രത്യേക ശബ്ദം ഉണ്ടാക്കാന്‍ തുടങ്ങി. കൈയ്യെടുത്താല്‍ അപ്പോള്‍ കടിക്കുമെന്ന അവസ്ഥയായിരുന്നു. പിന്നീട് ചേച്ചിയും ചേട്ടനും വന്ന് അതിനെ കൊണ്ടുപോയപ്പോളാണ് തങ്ങള്‍ക്ക് സമാധാനമായതെന്നുമായിരുന്നു ശരത്ത് പറഞ്ഞത്.


റിംഗ് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ ഡോഗ് ട്രെയിനറായാണ് ദിലീപ് എത്തിയത്. സി ഐഡി മൂസയില്‍ ഒരു പട്ടിയെ മാത്രമാണ് കണ്ടതെന്നും എങ്ങനെയാണ് ഒന്നിലേറെ പട്ടികളെ നിയന്ത്രിച്ചതെന്നുമായിരുന്നു റിമി ദിലീപിനോട് ചോദിച്ചത്. റിംഗ് മാസ്റ്റര്‍ റിലീസിന് മുന്നോടിയായി അദ്ദേഹം ഒന്നും ഒന്നും മൂന്നില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഇക്കാര്യത്തെക്കുറിച്ച്‌ ചോദിച്ചത്. തനിക്ക് പട്ടികളെ പേടിയാണെന്നും റിമി പറഞ്ഞിരുന്നു. ദിലീപിന്റെ വരവിന് മുന്‍പ് പട്ടിയുടെ ശബദ്ം കേള്‍പ്പിച്ചപ്പോഴേ റിമിയുടെ മുഖം മാറിയിരുന്നു. പിന്നീടാണ് ഹസ്‌കിയെന്ന പട്ടിയെ വേദിയിലേക്ക് കൊണ്ടുവന്നത്.

chithra about rimi tomy

More in Malayalam Breaking News

Trending

Recent

To Top