
Malayalam Breaking News
സിനിമയിൽ മിന്നി മാഞ്ഞു പോയ ആ പഴയ ഗാഥ ഇപ്പോൾ ലോകമറിയുന്ന വ്യക്തി ! പക്ഷെ സിനിമയിലല്ല !
സിനിമയിൽ മിന്നി മാഞ്ഞു പോയ ആ പഴയ ഗാഥ ഇപ്പോൾ ലോകമറിയുന്ന വ്യക്തി ! പക്ഷെ സിനിമയിലല്ല !
Published on

By
മോഹൻലാൽ നായകനായ ചിത്രമാണ് വന്ദനം. ആ സിനിമ ആ സമയത്ത് ഉണ്ടാക്കിയ ഓളമൊന്നും മറ്റൊരു ചിത്രത്തിനും ഇതുവരെയും സാധിച്ചിട്ടില്ല . ഇപ്പോളും വന്ദനം പല സിനിമ ചർച്ചകളിലും വിഷയമാകാറുണ്ട് . ആ ചിത്രത്തിലെ ഗാഥ എന്ന കഥാപാത്രം ഇന്നും ഹിറ്റാണ് .ഗാഥയായി എത്തിയ നടിയെ പിന്നീട് ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമാണ് കണ്ടത് .
ശ്രീനിവാസനും പ്രിയദർശനും ഒരിക്കൽ വന്ദനത്തിലെ ഗാഥയുടെ വീട് സന്ദർശിക്കാൻ ഉണ്ടായ സംഭവം പറയുകയാണ്.ഗാഥയുടെ യഥാർഥ പേര് ഗിരിജ ഷെട്ടാർ എന്നാണ്.വന്ദനം എന്ന സിനിമയുടെ വിജയത്തിനു ശേഷം ശ്രീനിവാസനും പ്രിയദര്‍ശനും അടങ്ങുന്ന സംഘം ലണ്ടനില്‍ ഉള്ള സമയത്ത് വന്ദനത്തില്‍ നായികയായി അഭിനയിച്ച കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനത്തിനു പോയി. കുട്ടി അവിടെ ഉണ്ടായിരുന്നില്ല. പുറത്തെവിടെയോ കറങ്ങാന്‍ പോയി.
കുട്ടിയെ കാണാതെ രക്ഷിതാക്കളെ കണ്ട് റ്റാറ്റ പറഞ്ഞ് മലയാള സിനിമാസംഘം മടങ്ങി. മടങ്ങും വഴിയില്‍ കണ്ടു, അടുത്തൊരു ജംക്ഷനിൽ ട്രാഫിക് സിഗ്നല്‍ കാത്തു കിടക്കുന്ന കാറുകള്‍ കഴുകി പണമുണ്ടാക്കുകയാണ് വന്ദനത്തിലെ ഗാഥ. അത്രയ്ര്ക്കു പട്ടിണിയായിരുന്നോ ആ കുട്ടിക്ക് എന്നു ചോദിക്കരുത്. സ്വന്തം പഠനത്തിനുള്ള പണം സ്വയം അധ്വാനിച്ചുണ്ടാക്കുന്ന ഗാന്ധിയന്‍ സ്വാശ്രയശീലം അവിടെ അന്നേ പ്രാബല്യത്തിലുണ്ടായിരുന്നതു കൊണ്ടാണ് കുട്ടി അങ്ങനൊരു പണി ചെയ്തത്.വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് ഗിരിജ ചെയ്തത്.നാഗാർജുനക്കൊപ്പം മണിരത്നത്തിൽ ,വന്ദനത്തിൽ ലാലേട്ടനൊപ്പം,ഗീതാഞ്ജലിയിൽ എന്നിങ്ങനെ വളരെ കുറച്ച് ചിത്രങ്ങൾ.ഇത് കൊണ്ട്തന്നെ ഒരുപാട് ആരാധകരെ ഏറ്റെടുക്കാൻ ഗിരിജയ്ക്ക് കഴിഞ്ഞിരുന്നു.
എന്നാൽ അപ്പോഴേക്കും സിനിമയെ വിട്ടു തൻറെ പ്രൊഫഷണൽ രംഗത്തേക്ക് പോയിരുന്നു.ഗിരിജ ഇപ്പോൾ ലോകമറിയുന്ന എഴുത്തുകാരി,ബ്ലോഗർ,പത്രപ്രവർത്തക കൂടിയാണ്.ലണ്ടനിൽ ജനിച്ച് വളർന്ന ഗിരിജ മലയാളിയല്ല അച്ഛൻ ഇന്ത്യക്കാരനും അമ്മ വിദേശിയുമാണ്പ.തിനെട്ടാം വയസ്സില്‍ ക്ളാസിക്കല്‍ നൃത്തവും ഇന്ത്യന്‍ മതങ്ങളെയും പഠിക്കാന്‍ വേണ്ടി നടത്തിയ സന്ദര്‍ശനത്തിലാണ് ഇതെല്ലാം നടന്നത്. സിനിമാഭിനയം നിര്‍ത്തിയ ഗിരിജ തന്റെ പഠനവും അന്വേഷണവും മുഴുമിപ്പിച്ച ശേഷം ലണ്ടനിലേക്കു തന്നെ മടങ്ങി. പത്രപ്രവര്‍ത്തകയായി, എഴുത്തുകാരിയായി ഒതുങ്ങി അല്ലെങ്കില്‍ വളര്‍ന്നു.
vandanam fame girija shettar
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...