Connect with us

സുരേഷ് ഗോപിയുടെ നിർണായകമായ ആ നിർദേശത്തിനു 25 വയസ് !’അമ്മ സംഘടനയുടെ പിറവി ഇങ്ങനെ !

Malayalam Breaking News

സുരേഷ് ഗോപിയുടെ നിർണായകമായ ആ നിർദേശത്തിനു 25 വയസ് !’അമ്മ സംഘടനയുടെ പിറവി ഇങ്ങനെ !

സുരേഷ് ഗോപിയുടെ നിർണായകമായ ആ നിർദേശത്തിനു 25 വയസ് !’അമ്മ സംഘടനയുടെ പിറവി ഇങ്ങനെ !

കുറച്ചു നാളുകളായി ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് താര സംഘടനാ ആയ ‘അമ്മ . വനിതാ അഭിനേതാക്കളുടെ പ്രശ്ന പരിഹാരത്തിനായി ആരംഭിച്ച ഡബ്ള്യു സി സി യും ദിലീപ് വിഷയത്തിലെ നിലപാടുമൊക്കെ ‘അമ്മ സംഘടനയെ വാർത്തകളിൽ നിറച്ചു .

 

1994 മെയ് 31ന് തിരുവനന്തപുരം പഞ്ചായത്ത് ഹാളിലാണ് മുതിർന്ന നടനായിരുന്ന തിക്കുറുശി സുകുമാരൻ നായരുടെ അധ്യക്ഷതയിൽ  അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ്(അമ്മ) എന്ന കൂട്ടായ്മയ്ക്കു തുടക്കം. എൺപതോളം താരങ്ങൾ പങ്കെടുത്ത ആ കൂട്ടായ്മ രജത ജൂബിലിയിലെത്തുമ്പോൾ  235 വനിത താരങ്ങൾ ഉൾപ്പടെ 486 പേരുള്ള പ്രബല സംഘടനയായി വളർന്നിരിക്കുന്നു. ഇപ്പോൾ 25 വര്ഷത്തിലേർക്ക് കടന്നിരിക്കുകയാണ് സംഘടനാ .

സുരേഷ് ഗോപി, ഗണേഷ് കുമാർ, മണിയൻപിള്ള രാജു- അഭിനേതാക്കളുടെ സംഘടനയെന്ന ആശയത്തിന് വിത്ത് പാകിയത് ഇവരായിരുന്നു. അതിനു നിമിത്തമായത് ഇപ്പോൾ സംഘടനയിൽ സജീവമല്ലാത്ത സുരേഷ് ഗോപി എംപി.

ഷൂട്ടിങ് സെറ്റിൽ ഒരു കുപ്പി വെള്ളം ചോദിച്ചപ്പോൾ തനിക്ക് നിർമ്മാതാവിൽ നിന്നുണ്ടായ ദുരനുഭവം സുഹൃത്തുക്കളായ ഗണേഷ് കുമാറിനോടും മണിയൻപിള്ള രാജുവിനോടും പങ്കുവച്ച സുരേഷ് ഗോപി ഇത്തരം  സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നമ്മൾക്കുമൊരു കൂട്ടായ്മ വേണമെന്ന നിർദേശം മുന്നോട്ടുവയ്ക്കുകയായിരുന്നു. സംഘടനയിൽ ആദ്യ അംഗമായതും സുരേഷ് ഗോപി. ഗണേഷ് രണ്ടാമനും രാജു മൂന്നാമനുമായി. മൂവരും 10000 രൂപ വീതം ഇട്ടു സ്വരൂപിച്ച 30000 രൂപയായായിരുന്നു സംഘടനയുടെ പ്രാഥമിക മൂലധനം.  തുടർന്നാണ് തിക്കുറുശിയുടെ അധ്യക്ഷതയിൽ 1994 മെയ് 31ന് സംഘടനയുടെ തുടക്കമായി ആദ്യ സമ്മേളനം ചേർന്നത്. ‌ 

ആദ്യ പ്രസിഡന്റായി സോമനും ജനറൽ സെക്രട്ടറിയായി ടി.പി.മാധവനും തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത ഊഴം മധുവും ബാലചന്ദ്ര മേനോനുമായി  തലപ്പത്ത്. പിന്നീടാണ് അമ്മയിലെ ഇന്നസെന്റ് യൂഗത്തിനു തുടക്കം. കഴിഞ്ഞ വർഷം മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തെത്തുന്നതുവരെയുള്ള  18 വർഷക്കാലത്തോളം  ഇന്നസെന്റായിരുന്നു പ്രസിഡന്റ്. മമ്മൂട്ടിയും മോഹൻലാലുമെല്ലാം ജനറൽ സെക്രട്ടറിമാരായി. 

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അഭിനേതാക്കൾക്കും കലാകാരൻമാർക്കും താങ്ങും തണലുമായ സംഘടന ഇക്കാലത്തിനിടെ നടത്തിയ ജീവകാരുണ്യ  പ്രവർത്തനങ്ങളും നിരവധി. 1995ൽ ആയിരുന്നു ധനശേഖരണത്തിനായി  അമ്മയുടെ  ആദ്യ സ്റ്റേജ് ഷോ.  മുതിർന്ന കലാകാരൻമാർക്ക് ആദരമായുള്ള കൈനീട്ടം പദ്ധതി ആരംഭിച്ചത് തുടർന്നാണ്. പ്രതിമാസം 1000 രൂപ വീതം 10 പേർക്കായിരുന്നു ആദ്യ കൈനീട്ടം. കഴിഞ്ഞ വർഷം 148 പേർക്കുവരെയായി. പ്രതിമാസ5000 രൂപയാണിപ്പോൾ കൈനീട്ടം. അംഗങ്ങൾക്കെല്ലാം 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും ഏർപ്പെടുത്തിയിട്ടുണ്ട്.   

history of amma association

More in Malayalam Breaking News

Trending

Recent

To Top