ഹാപ്പി വെഡ്ഡിങ്ങിലൂടെ മലയാള സിനിമയിലെത്തിയ നടി ദൃശ്യ രഘുനാഥ് പങ്കുവെച്ച ചിത്രത്തിന് താഴെ സദാചാരം പഠിപ്പിക്കാനെത്തിയിരിക്കുകയാണ് ഒരു കൂട്ടം ആള്ക്കാര്. എന്തിനാണ് പെങ്ങളെ സ്വയം നാണം കെടുന്നത് എന്ന ചോദ്യവുമായെത്തിയ ആള്‍ക്ക് വായടപ്പിക്കുന്ന മറുപടിയാണ് ദൃശ്യ നല്‍കിയത്.
വേണ്ടതെല്ലാം മറച്ചിട്ടുണ്ട്. മാറിടങ്ങൾ സ്വാഭാവികമാണ്. അത് തനിക്ക് മുറിച്ച് കളയാന്‍ പറ്റില്ലെന്നുമായിരുന്നു ദൃശ്യയുടെ മറുപടി. ദൃശ്യയുടെ മറുപടിയെ അഭിനന്ദിച്ചും നിരവധി പേര് കമന്റ് ചെയ്തിട്ടുണ്ട്.
അടുത്തിടെ ഒരു സിനിമാ വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ സിനിമാ മേഖലയിൽ തനിക്കെതിരെ അഭ്യൂഹങ്ങൾ പരക്കുന്നുണ്ടെന്ന് നടി വെളിപ്പെടുത്തിയിരുന്നു . ആരോ തന്നെ തടയുന്നുണ്ടെന്നും താൻ സിനിമാ അഭിനയം നിർത്തിയെന്നും ആരൊക്കെയോ സനിമാമേഖലയിൽ പ്രചരിപ്പുന്നുണ്ടെന്നും ദൃശ്യ പറയുന്നു. സിനിമയിലെ ഇടവേളകൾ ദോഷമാണെന്ന് കരുതുന്നില്ലെന്നും നായികമാർക്ക് ആയുസ്സ് കുറവാണെന്ന് പൊതുവേ പറയപ്പെടുന്ന ഈ മേഖലയിൽ കാത്തിരുന്നാൽ നല്ല അവസരങ്ങൾ തേടിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദൃശ്യ വ്യക്തമാക്കി.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...