Connect with us

ഇനി നായികയല്ല ,ദുൽഖർ ചിത്രത്തിൽ സഹ സംവിധായിക കുപ്പായത്തിൽ അനുപമ പരമേശ്വരൻ .

Malayalam Breaking News

ഇനി നായികയല്ല ,ദുൽഖർ ചിത്രത്തിൽ സഹ സംവിധായിക കുപ്പായത്തിൽ അനുപമ പരമേശ്വരൻ .

ഇനി നായികയല്ല ,ദുൽഖർ ചിത്രത്തിൽ സഹ സംവിധായിക കുപ്പായത്തിൽ അനുപമ പരമേശ്വരൻ .

പ്രേമത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയെങ്കിലും കന്നടയിലും തെലുങ്കിലുമാണ് അനുപമ തിളങ്ങിയത്. നായികയായി മിന്നി നിൽകുമ്പോൾ അനുപമ സിനിമയുടെ മറ്റൊരു മേഖലയിലേക്കും കടക്കുകയാണ്. സംവിധാന കുപ്പായത്തിലാണ് ഇനി അനുപമ എത്തുന്നത്.

അഭിനയത്തിനൊപ്പം സംവിധാനത്തിന്റെ പ്രാരംഭ പാഠങ്ങളും പഠിക്കുന്ന തിരക്കിലാണ് അനുപമ പരമേശ്വരന്‍. ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ സഹസംവിധായികയാവുന്നു. അടുത്തിടെ പുറത്തുവന്ന ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

View image on Twitter

ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ആദ്യ സിനിമയിൽ അനുപമ പരമേശ്വരൻ അസിസ്റ്റന്റ് ഡയറക്ടർ ആകുന്നു. ഗ്രിഗറി ജേക്കബ് ആണ് ചിത്രത്തിലെ നായകന്‍. ‘എബിസിഡി മുതല്‍ ഇങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ദുല്‍ഖറിനൊപ്പം സഹതാരമായി അഭിനയിച്ച ഗ്രിഗറി ദുല്‍ഖറിന്റെ പ്രിയ സുഹൃത്തുമാണ്. ഇതാദ്യമായാണ് ഗ്രിഗറി നായകനായി അഭിനയിക്കുന്നത്.

നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൂന്നു നായികമാരാണ് ഉള്ളത്.നിഖില വിമല്‍, അനു സിതാര എന്നിവര്‍ക്കൊപ്പം അനുപമ പരമേശ്വരനും ചിത്രത്തിലുണ്ട്. വിജയരാഘവന്‍, ശ്രീലക്ഷ്മി, സുധീഷ് എന്നിവരാണ് മറ്റു താരങ്ങള്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ആലുവയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ക്രിഷ് വിനീത് തിരക്കഥയും സാജദ് ഛായാഗ്രഹണവും ശ്രീഹരി കെ നായര്‍ സംഗീതവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബാനറിന്റെ പേരും ചിത്രത്തെ സംബന്ധിക്കുന്ന മറ്റു വിശേഷങ്ങളും ഉടനെ പ്രഖ്യാപിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

അനുപമ പരമേശ്വരന്‍ ഏറെ നാളുകള്‍ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. ‘പ്രേമം’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച അനുപമ ഇന്ന് തെലുങ്കില്‍ ഏറെ തിരക്കുള്ള താരമാണ്. സായ് ധരം തേജയ്ക്ക് ഒപ്പം അഭിനയിച്ച ‘തേജ് ഐ ലൌവ് യു’, ‘ഹലോ ഗുരു പ്രേമ കൊസമേ’ എന്നിവയാണ് തെലുങ്കിലെ പ്രധാന ചിത്രങ്ങള്‍. ‘ജോമോന്റെ സുവിശേഷം’ എന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം അഭിനയിച്ച അനുപമ വീണ്ടുമൊരു ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

ചിത്രത്തിന്റെ പൂജ മേയ് 11 ന് കൊച്ചിയില്‍ നടന്നിരുന്നു. ഭാര്യ അമാല്‍ സൂഫിയയ്ക്ക് ഒപ്പമാണ് ദുല്‍ഖര്‍ ചടങ്ങിനെത്തിയത്. ഏപ്രില്‍ 22 നാണ് താന്‍ നിര്‍മാണരംഗത്തേക്ക് കടക്കുന്ന വിശേഷം സമൂഹമാധ്യമങ്ങളിലൂടെ ദുല്‍ഖര്‍ പങ്കുവച്ചത്. ദുല്‍ഖറിന്റെ സുഹൃത്തുക്കളും നടന്മാരുമായ സണ്ണി വെയ്ന്‍, ജേക്കബ് ഗ്രിഗറി എന്നിവര്‍ക്കൊപ്പം വിജയരാഘവന്‍, ശ്രീലക്ഷ്മി എന്നിവരും പൂജ ചടങ്ങിനെത്തിയിരുന്നു.

anupama parameswaran as assistant director in dulquer salman’s movie

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top