‘ഡബ്ല്യുസിസി’യ്ക്ക് പിന്നാലെ തെലുങ്ക് സിനിമയിലും വനിതാ കൂട്ടായ്മ; ‘വോയ്സ് ഓഫ് വുമണ്‍’ (വൗ)
Published on

മലയാളത്തിലെ നടിമാരുടെ സംഘടനയായ ഡബ്ലുസിസിയ്ക്ക് (വുമൺ ഇൻ സിനിമാ കളക്ടീവ്) സമാനമായി തെലുങ്ക് സിനിമയിലും വനിതാ കൂട്ടായ്മ. ‘വോയ്സ് ഓഫ് വുമണ്‍’ (വൗ) എന്ന പേരിലാണ് സംഘടനയ്ക്ക് രൂപം കൊടുത്തിരിക്കുന്നത്. തെലുങ്ക് സിനിമയിലെ എണ്‍പതോളം പേരെ ഉള്‍പ്പെടുത്തി കൊണ്ടുള്ള സംഘടനയാണ് രൂപീകരിച്ചിരിക്കുന്നത്. തെലുങ്ക് സിനിമാ മേഖലയിലുണ്ടായ മീടൂ മൂവ്മെൻ്റ് വലിയ തരംഗം സൃഷ്ടിച്ചിരുന്നു.
തെലുങ്ക് സിനിമാ മേഖലയിലുണ്ടായ അതിക്രമത്തെ വെളിപ്പെടുത്തിക്കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. ഇതിനെ തുടര്‍ന്നാണ് തെലുങ്ക് സിനിമയിലും ഡബ്ല്യുസിസിയ്ക്ക് സമാനമായ ഒരു സംഘടനയ്ക്ക് രൂപം കൊടുത്തത്. നടി ലക്ഷ്മി മാഞ്ചു, നിര്‍മാതാക്കളായ സുപ്രിയ, സ്വപ്ന ദത്ത്, സംവിധായിക നന്ദിനി, അഭിനേത്രിയും അവതാരകയുമായ ഝാന്‍സി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വനിതാ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്.
ചലച്ചിത്രമേഖലയിൽ പ്രവര്‍ത്തിച്ചു വരുന്ന സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മുന്നേറ്റത്തിനും ലിംഗനീതിക്കും വേണ്ടി പോരാടുക എന്നതാണ് വൗ സംഘടനയുടെ ലക്ഷ്യമെന്ന് അംഗങ്ങള്‍ വ്യക്തമാക്കി.
Voice Women….
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...