
Malayalam
മമ്മൂട്ടി ദൃശ്യം ഉപേക്ഷിച്ചതിന്റെ കാരണം പങ്കുവച്ച് മോഹൻലാൽ
മമ്മൂട്ടി ദൃശ്യം ഉപേക്ഷിച്ചതിന്റെ കാരണം പങ്കുവച്ച് മോഹൻലാൽ
Published on

മലയാളത്തിന്റെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. മലയാള സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരുടെയും പേരിൽ ആരാധകർ പരസ്പരം തർക്കിക്കുമെങ്കിലും, ഇവർ തമ്മിലുള്ള ബന്ധം എന്നും ദൃഢവും ആത്മാർത്ഥവുമാണ്. മമ്മൂട്ടിക്ക് വന്ന സിനിമകൾ മോഹൻലാലും, അതുപോലേ തിരിച്ചും ഇരുവർക്കും ചെയ്യേണ്ടി വന്നിട്ടുണ്ട്. അത്തരത്തിൽ ഒരു ചിത്രമായിരുന്നു ദൃശ്യം. ഈ സിനിമ ആദ്യം മമ്മൂട്ടിക്ക് വന്നതാണ്.പലപ്പോഴായി ഇതിന്റെ കാരണം പുറത്തുവന്നിട്ടുണ്ടെങ്കിലും സിനിമ ഏറ്റെടുത്ത മോഹൻലാൽ ഇതിനെകുറിച്ച് പ്രതികരിക്കുകയാണ്. ഒരു പ്രമുഖ ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം വ്യക്തമാക്കിയത്.
മോഹൻലാൽ പറയുന്നു..
” ദൃശ്യം സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് എന്നോട് മമ്മൂട്ടിക്ക പറഞ്ഞു. ഈ സിനിമയുടെ കഥ അദ്ദേഹത്തോട് പറഞ്ഞതാണെന്ന്. ഇത്തരത്തിൽ ഉള്ള വേഷങ്ങൾ ഒരുപാട് അദ്ദേഹം ചെയ്തതുകൊണ്ട് ദൃശ്യം ചെയ്തില്ല എന്ന് പറഞ്ഞു. അപ്പോഴാണ് ഞാൻ ഇത് അറിയുന്നത്. ഒരു സംവിധായകൻ അദ്ദേഹത്തിന്റെ സിനിമ നടക്കാൻ വേണ്ടി മമ്മൂട്ടിക്കയുടെ അടുത്ത് പറയാം എന്റെയടുത്ത് പറയാം. സുരേഷ് ഗോപിയുടെ അടുത്തും പറയാം. അദ്ദേഹത്തിന് ആ പ്രൊജക്റ്റ് നടക്കാനായിട്ടാണ്. ഈ സിനിമ ആര് അഭിനയിച്ചാലും അത് ഈ സ്ക്രിപ്റ്റ് ആണെങ്കിൽ തീർച്ചയായിട്ടും അതൊരു സക്സസ്സിലേക്ക് പോകും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അത് എത്രത്തോളം വലിയ സക്സസ് എന്നുള്ളത് പിന്നീട് തീരുമാനിക്കപ്പെടണം – മോഹൻലാൽ പറഞ്ഞു.
അതോടൊപ്പം മമ്മൂട്ടിയോടൊപ്പമുള്ള സൗഹൃദത്തെ കുറിച്ചും മോഹൻലാൽ പറഞ്ഞു. മോഹൻലാൽ ഏറെ സ്നേഹത്തോടെ മമ്മൂട്ടിയുമായുള്ള സിനിമാ സൗഹൃദ ജീവിത യാത്ര പങ്കുവച്ച് പറഞ്ഞ വാക്കുകൾ ഇങ്ങനെ :
” ഞാനും മമ്മൂട്ടിക്കയും ഒരുമിച്ച് 54ഓളം സിനിമകൾ ചെയ്തിട്ടുണ്ട്. ഇത്രയും സിനിമകൾ ഇന്ത്യയിൽ ഒരു ഭാഷയിലും ആരും ചെയ്തിട്ടില്ല. എല്ലാ സമയത്തും രണ്ടുപേരുണ്ടായിട്ടുണ്ട്. ഹിന്ദിയിൽ അമിതാബ് ബച്ചൻ – ധർമേന്ദ്ര, തമിഴിൽ എംജിആർ – ശിവാജി ഗണേശൻ, മലയാളത്തിൽ തന്നെ പ്രേം നസീർ – സത്യൻ, സോമൻ – സുകുമാരൻ അങ്ങിനെ, പക്ഷെ ഇവർക്കാർക്കും ഇത്രയും സിനിമകൾ ഒരുമിച്ച് ചെയ്യാൻ സാധിച്ചിട്ടില്ല. എനിക്കും മമ്മൂട്ടിക്കക്കും മാത്രമേ ഈ 54 സിനിമകൾ ചെയ്യാൻ പറ്റിയൊള്ളൂ. അത് എനിക്ക് തോന്നുന്നത് മലയാളത്തിൽ മാത്രം ഞങ്ങൾ വർക്ക് ചെയ്തതുകൊണ്ടാണ്. കേരളത്തിൽ ജനിച്ചതുകൊണ്ടാണ് എന്നൊക്കെ ഞാൻ വിശ്വസിക്കുന്നു. ഇതിന്റെ പിന്നിലുള്ള കാര്യം പരസ്പരം കൊടുക്കുന്ന ബഹുമാനമാണ്. എന്റെ നല്ല സുഹൃത്താണ് അദ്ദേഹം.”
മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന സിനിമകളും വേദികളും എക്കാലവും ആരാധകർക്ക് ഉത്സവപ്രതീതി സമ്മാനിക്കാറുണ്ട്. ഏകദേശം 54 സിനിമകളോളം ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇത് ഇന്ത്യൻ സിനിമയിൽ തന്നെ അത്ഭുതാവഹമായ ഒരു റെക്കോർഡാണ്. മറ്റൊരു ഇൻഡിസ്ട്രിയിലും അവിടത്തെ സൂപ്പർതാരങ്ങൾ ഇത്രയും സിനിമകൾ ഒന്നിച്ചഭിനയിച്ചിട്ടില്ല.
mohanlal about why mammootty left drishyam
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള് ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...
മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ...
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...