‘രാത്രി തെണ്ടി തിരിഞ്ഞു നടക്കുന്ന സകല അവളുമാരും കുഴിയില്‍ ചെന്ന് വീഴും’, കമൻ്റ്; മറുപടിയുമായി സംവിധായകൻ.

ഷെയിന്‍ നിഗം മുഖ്യ വേഷത്തെ അവതരിപ്പിച്ച ചിത്രം ‘ഇഷ്ക്‘ കഴിഞ്ഞദിവസമാണ് തീയേറ്ററുകളിലെത്തിയത്. ചിത്രത്തിൻ്റെ പേര് സൂചിപ്പിക്കുന്നത് പോലെ പ്രണയമായിരിക്കും കഥയെന്ന് കരുതിയിരുന്നെങ്കിലും തീയേറ്ററുകളിലെത്തിയപ്പോൾ ചിത്രം പ്രണയകഥയല്ല പറയുന്നതെന്ന് വ്യക്തമായിരുന്നു. ഇതൊരു പ്രണയകഥയല്ല എന്ന് ചിത്രത്തിൻ്റെ പോസ്റ്ററിലടക്കമുണ്ടായിരുന്നു. ചിത്രത്തിൻ്റെ ടീസറും ട്രെയിലറും മികച്ച അഭിപ്രായമാമ് നേടിയിരുന്നത്. ഇത് തീയേറ്ററുകളിലും ആവര്‍ത്തിക്കുകയാണ്.
കേരളത്തിലെ സദാചാര പോലീസിങ്ങിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ഇക്കൂട്ടരെ നിശിതമായി വിമര്‍ശിക്കുന്നുമുണ്ട്. ഇക്കാരണം കൊണ്ടു തന്നെ ചിത്രത്തിനെ വിമര്‍ശിച്ചു കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ചില കുറിപ്പുകളും നിറയുകയാണ്. ഇത്തരത്തിലുള്ള ഒരു കമൻ്റാണ് സംവിധായകൻ അനുരാജ്മനോഹര് ഒരു അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്ന തലക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
“പാതിരാത്രി തെണ്ടി തിരിഞ്ഞു നടക്കുന്ന സകല അവളുമാരും എവിടേലും കുഴിയില്‍ ചെന്ന് വീഴും.. എന്നിട്ട് ഫെമിനിസം എന്ന് പറഞ്ഞിറങ്ങും…”, എന്നതായിരുന്നു കമൻ്റ്. ഇതിൻ്റെ സ്ക്രീന്‍ഷോട്ടാണ് സംവിധായകൻ പങ്കുവച്ചത്. ഒരവാര്‍ഡ് കിട്ടിയിട്ടുണ്ട്..കൊള്ളേണ്ടിടത്ത് കൊള്ളുന്നുണ്ട് എന്നാണ് ചിത്രത്തിൻ്റെ സംവിധായകന് അനുരാജ് മനോഹര്‍ ചിത്രത്തോടൊപ്പം കുറിച്ചത്.
Anuraj about the movie Ishque…
ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള വർഷങ്ങൾ നിറഞ്ഞ പകയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1991ൽ സിദ്ദിഖ് ലാലിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ....
ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. ഗായകനും സംഗീത സാവിധായകനുമെല്ലാമായി തിളങ്ങുമ്പോഴും ബ്ലെസ്ലിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത് ബിഗ് ബോസിലൂടെയാണ്....
പ്രായത്തെയും പരീക്ഷയെയും തോൽപിച്ച് മലയാളിയുടെ അഭിമാനമായ കാർത്യായനിയമ്മയെ മലയാളികൾ മറക്കാനിടയില്ല .. സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു...
20 വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ രാജസേനന് ചിത്രത്തിലൂടെനടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി...
Super Stars who Beat their Fans – ആരാധകരെ തല്ലിയ സൂപ്പർ താരങ്ങൾ…! വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക