
Malayalam Breaking News
പോലീസ് വേഷത്തിൽ മിന്നിക്കാൻ മമ്മൂട്ടി ;കട്ട സപ്പോർട്ട് നൽകി മോഹൻലാൽ !!!
പോലീസ് വേഷത്തിൽ മിന്നിക്കാൻ മമ്മൂട്ടി ;കട്ട സപ്പോർട്ട് നൽകി മോഹൻലാൽ !!!
Published on

ഒരിടവേളക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ചിത്രം ഉണ്ടയുടെ ടീസർ എത്തി. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ ഖാലിദ് റഹ്മാനാണ് ഉണ്ട എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമ പ്രേമികൾ ഏറെ ആക്ഷാംശയോടെ കാത്തിരുന്ന ‘ഉണ്ട’യുടെ ടീസർ മോഹൻലാൽ, മമ്മൂട്ടി എന്നിവർ ചേർന്ന് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. മികച്ച സ്വീകാര്യതയാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഈദ് റിലീസായി ചിത്രം അടുത്ത മാസം പ്രദർശനത്തിനെത്തും. ഒരു കോമഡി- ആക്ഷൻ ത്രില്ലർ ജോണറിലാണ് ‘ഉണ്ട’ അണിയിച്ചൊരുക്കിയിരിക്കുന്നത്. മണികണ്ഠൻ സി.പി എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് മമ്മൂട്ടി ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്. ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, റോണി ഡേവിഡ്, അർജ്ജുൻ അശോകൻ, നൗഷാദ് ബോംബെ, ഗോകുലൻ, അഭിരാം, ലുക്മാൻ എന്നിവരും പോലീസ് ഉദ്യോഗസ്ഥറായി ചിത്രത്തിൽ വേഷമിടുന്നുണ്ട്.
പ്രതീക്ഷകൾ വാനോളം ഉയർത്തുന്ന തരത്തിലുള്ള ഒരു ടീസർ തന്നെയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
നിഗൂഡത നിറഞ്ഞതും സിനിമ പ്രേമികളെ ഉടനീളം ആവേശഭരിതരാക്കാനും ടീസറിന് സാധിച്ചു എന്ന് തന്നെ പറയണം. ടീസറിലെ പഞ്ചാത്തല സംഗീതം ചിത്രത്തിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ടീസർ ഇതിനോടകം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇലക്ഷൻ ഡ്യൂട്ടിയുടെ ഭാഗമായി ചത്തിസ്ഗറിൽ അകപ്പെട്ടു പോകുന്ന കേരള പോലിസിന്റെ കഥ പറയുന്ന വളരെ വ്യത്യസ്തമായ ഒരു പ്രേമം തന്നെയാണ് സംവിധായകൻ ഉണ്ടയിലൂടെ കൊണ്ടുവരുന്നത്. കഥയും തിരകഥയും ഒരുക്കിയിരിക്കുന്നത് ഹർഷദാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സജിത് പുരുഷനാണ്. മൂവി മില്ലിന്റെയും ജമിനി സ്റ്റുഡിയോസിന്റെയും ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് ചിത്രം നിർമ്മിക്കുന്നത്.
unda teaser released
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...