മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ ഒട്ടേറെ ചിത്രങ്ങൾ മലയാളത്തിലുണ്ട്. എന്നാൽ അടുത്ത കാലത്ത് അങ്ങനെ ഒരു സിനിമയും ഉണ്ടായിട്ടില്ല. എന്നാൽ അവാർഡ് ഷോകളിലും മറ്റും ഇരുവരും ഒന്നിച്ച് എത്താറുണ്ട്. പല താരങ്ങളും വിവാഹിതരാകുമ്പോളൊക്കെ ഇരുവരെയും ഒന്നിച്ച് പ്രതീക്ഷിച്ച് നിരാശരാകുന്നവരും ഉണ്ട്. എന്നാൽ ഇതാ , മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച് എത്തിയിരിക്കുകയാണ് ഒരു വിവാഹ വിരുന്നിൽ നാളുകൾക്കു ശേഷം.
ഇക്കുറി ഇരുവരും ഒന്നിച്ചെത്തിയത് നിര്‍മാതാവ് സന്തോഷ് ടി കുരുവിളയുടെ മകള്‍ ഷാരോണിന്റെ വിവാഹസത്കാരച്ചടങ്ങിനാണ്. കൊച്ചിയിലായിരുന്നു ചടങ്ങ്. ക്രിസാണ് വരന്.മമ്മൂട്ടി തനിച്ചെത്തിയപ്പോള് ഭാര്യ സുചിത്രയ്ക്കൊപ്പമായിരുന്നു ലാലിന്റെ വരവ്. വെള്ള ഷര്‍ട്ടും മുണ്ടുമായിരുന്നു മമ്മൂട്ടിയുടെ വേഷം. വെള്ള ഷര്‍ട്ടും കറുപ്പ് പാന്റും ധരിച്ചാണ് മോഹന്‍ലാല്‍ എത്തിയത്.
ഒന്നിച്ച് വേദിയില്‍ കയറി മമ്മൂട്ടിയും ലാലും ഒന്നിച്ചു തന്നെ വധൂവരന്മാര്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തശേഷമാണ് മടങ്ങിയത്.മോഹന്‍ലാലിനും മമ്മൂട്ടിക്കും പുറമെ ദിലീപ്, ടൊവീനോ തോമസ്, നമിത പ്രമോദ്, അപര്‍ണ ബാലമുരളി, ഐശ്വര്യലക്ഷ്മി, എന്നിവരും നമ്പദമ്പതികള്ക്ക് ആശംസ നേര്‍ന്ന് എത്തിയിരുന്നു.
സന്തോഷ് ടി കുരുവിള തന്നെയാണ് ചടങ്ങിന്റെ ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്. മോഹന്‍ലാലിന്റെ പ്രിയന് ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ സഹനിര്‍മാതാവാണ് സന്തോഷ് ടി കുരുളി. ഡാ തടിയ, ഗ്യാങ്സ്റ്റര്‍, മഹേഷിന്റെ പ്രതികരണം, മായാനദി, നിമിര്‍, ഈ മാ യൗ, നീരാളി എന്നിവയാണ് സന്തോഷ് ടി കുരുവിള നിര്‍മിച്ച മറ്റ് ചിത്രങ്ങള്‍.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...