
Malayalam Breaking News
എന്തുകൊണ്ട് ഡബ്ള്യു സി സി യിൽ അംഗമല്ല ? -അപർണ ഗോപിനാഥ് വ്യക്തമാക്കുന്നു .
എന്തുകൊണ്ട് ഡബ്ള്യു സി സി യിൽ അംഗമല്ല ? -അപർണ ഗോപിനാഥ് വ്യക്തമാക്കുന്നു .
Published on

By
മലയാളികളുടെ മുന്നിലേക്ക് തിയേറ്റർ ജീവിതത്തിൽ നിന്നും കടന്നു വന്ന നടിയാണ് അപർണ ഗോപിനാഥ് . വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ മനസ്സല്‍ ഇടം നേടിയ താരം കൂടിയാണ് അപര്‍ണ. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂ.സി.സിയില്‍ അംഗമല്ലാത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് താരം.
“ചെന്നൈയില്‍ താമസിക്കുന്ന ഒരാളായതിനാലാണ് താന്‍ ഡബ്യുസിസിയില്‍ അംഗമാകാത്തത് എന്നാണ് അപര്‍ണ പറയുന്നത്. കേരളത്തിലെ വനിതകള്‍ക്ക് വേണ്ടിയുള്ള സംഘടനയാണത്. താന്‍ കേരളത്തിലല്ല ചെന്നൈയിലാണ് ജീവിക്കുന്നത്. ഇവിടെ വന്ന് ജോലി ചെയ്യുന്ന ഒരാള്‍ മാത്രമാണ് . അതിനാലാണ് ഇതില്‍ അംഗമല്ലാത്തത്. വലിയ മഹത്തായ കാര്യമാണ് ഡബ്യുസിസി ചെയ്യുന്നത്. അതില്‍ അംഗമല്ലാത്തുകൊണ്ട് ഡബ്യുസിസിക്ക് എതിരാണ് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും” ഒരു മലയാളം മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അപര്‍ണ പറഞ്ഞു.
നല്ല കഥാപാത്രങ്ങള്‍ ലഭിക്കുമ്പോള്‍ മാത്രമാണ് സിനിമ ചെയ്യുന്നത്. ഒരേ തരത്തിലുള്ള കഥാപാത്രം വീണ്ടും വീണ്ടും ചെയ്യാന്‍ തനിക്ക് താല്പര്യമില്ലെന്നും. ഒരു അഭിനേത്രി എന്ന നിലയില്‍ താന്‍ ഇവിടെ അംഗീകരിക്കപ്പെട്ടത് വലിയ കാര്യമാണെന്നും അപര്‍ണ ഗോപിനാഥ് പറഞ്ഞു.
aparna gopinath about w c c
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...