
Malayalam
പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍;ലൂസിഫറിന് എതിരെയുള്ള വിമർശനത്തിന് മറുപടിയുമായി സുജിത്ത് വാസുദേവ് !!!
പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍;ലൂസിഫറിന് എതിരെയുള്ള വിമർശനത്തിന് മറുപടിയുമായി സുജിത്ത് വാസുദേവ് !!!

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ പ്രദർശനം തുടരുകയാണ്. നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശിപ്പിച്ച് വരുന്ന സിനിമയുടെ തമിഴ് പതിപ്പ് അടുത്തിടെയാണ് പുറത്തുവന്നത്. മലയാളവും തമിഴും ഒരുമിച്ച് പ്രദര്‍ശിപ്പിച്ചും സിനിമ റെക്കോര്‍ഡ് നേടിയിരുന്നു. വിജയകരമായി മുന്നേറുന്നതിനിടയിലും സിനിമയ്ക്കെതിരെ ആഞ്ഞടിച്ച് ചിലരെത്തിയിരുന്നു. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന തരത്തിലുള്ള വിമര്‍ശനങ്ങളൊക്കെ ലൂസിഫറിനെക്കുറിച്ച് ഉയര്‍ന്നുവന്നിരുന്നു. അത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് സിനിമാട്ടോഗ്രാഫറായ സുജിത്ത് വാസുദേവ്.
മോളി ആന്റി റോക്സിനിടയിലായിരുന്നു പൃഥ്വിരാജ് സ്വന്തമായി സംവിധാനം ചെയ്യുന്ന സിനിമയുടെ കാര്യത്തെക്കുറിച്ച് സുജിത്തിനോട് പറഞ്ഞത്. താന്‍ വിളിക്കുമെന്നും എത്തിയേക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സുജിത്തുമായുള്ള കെമിസ്ട്രിയെക്കുറിച്ച് പൃഥ്വി വാചാലനായിരുന്നു. ആളുകള്‍ക്ക് ആവശ്യമുള്ള സിനിമകളാണിത്. ആളുകള്‍ ഇപ്പോഴും അതാഗ്രഹിക്കുന്നുണ്ട്. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന തരത്തിലുള്ള വിമര്‍ശനങ്ങളൊക്കെ ലൂസിഫറിനെക്കുറിച്ച് ഉയര്‍ന്നുവന്നതായി അറിഞ്ഞിരുന്നു. എന്ത് തന്നെയായാലും എല്ലാവരും എടുക്കുന്നത് അങ്ങോട്ടോ ഇങ്ങോട്ടോ ഒന്നോ രണ്ടോ വേര്‍ഷനുള്ള കഥകളാണ്. അത്തരം കഥകളില്‍ നിന്നാണ് നല്ല സിനിമകളുണ്ടാവുന്നത്. ആ കഥ എങ്ങനെ അവതരിപ്പിക്കുന്നുവെന്നതാണ് പ്രസക്തി. ബോക്സോഫീസില്‍ നിന്നും എന്ത് കിട്ടുന്നുവെന്നും ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
അത്ര ആരോഗ്യകരമല്ലാത്ത തരത്തിലുള്ള കോക്കസുകള്‍ മലയാള സിനിമയില്‍ വളര്‍ന്നുവരുന്നുണ്ട്. ഇതിനുമപ്പുറത്തൊരു സിനിമയില്ലെന്നാണ് പലരും പറയുന്നത്. എന്നാല്‍ അത് മണ്ടത്തരമാണ്. അങ്ങനെ പ്രേക്ഷകര്‍ പോലും പറയാറില്ല. മഹത്തരമായ എത്രയോ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്, ഇനിയും ഇറങ്ങാിരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വാദം മണ്ടത്തരമാണ്. നരസിഹം ചിലപ്പോള്‍ ഇന്ന് വിജയിച്ചെന്ന് വരില്ല, പക്ഷേ അന്നത് സൂപ്പര്ഹിറ്റായിരുന്നുവെന്നും സുജിത്ത് വാസുദേവ് പറയുന്നു.
sujith vasudev about lucifer
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
ദൃശ്യത്തിന്റെ മൂന്നാം ഭാഗവുമായി മോഹൻലാലും ജീത്തു ജോസഫും. ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് ആശിർവാദ് സിനിമാസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോ...
മലയാള താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ നടക്കുമെന്ന് വിവരം. മോഹൻലാൽ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരും....
മലയാള സിനിമ പ്രേക്ഷകർ ഇന്നും ഏറേ ആവേഷത്തോടെ കാണുന്ന ചിത്രമാണ് ആറാം തമ്പുരാൻ. മോഹൻലാൽ മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി...