
Malayalam
മലർവാടി ആർട്സ് ക്ലബിന് ശേഷം പുതുമുഖങ്ങൾക്ക് അവസരം നൽകി ദിലീപ് ; സംവിധാനം ചെയ്യുന്നത് ദിലീപിന്റെ അനിയൻ അനൂപ് !!!
മലർവാടി ആർട്സ് ക്ലബിന് ശേഷം പുതുമുഖങ്ങൾക്ക് അവസരം നൽകി ദിലീപ് ; സംവിധാനം ചെയ്യുന്നത് ദിലീപിന്റെ അനിയൻ അനൂപ് !!!

നടൻ ദിലീപിന്റെ അനിയൻ അനൂപ് സംവിധായകനാവാനൊരുങ്ങുന്നു. ചിത്രം നിർമ്മിക്കുന്നത് ദിലീപ് തന്നെയാണ്. പ്രശസ്ത എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനമാണ് തിരക്കഥ ഒരുക്കുന്നത്. തന്റെ പ്രൊഡക്ഷൻ ബാനർ ആയ ഗ്രാന്റ് പ്രൊഡക്ഷന്‍സിലൂടെ ഒട്ടേറെ പുതുമുഖങ്ങൾക്കും അദ്ദേഹം അവസരങ്ങൾ നൽകിയിട്ടുണ്ട്. മലയാള സിനിമയുടെ യുവ തലമുറയിലെ താരമായ വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ്ബ് നിർമ്മിച്ചതും ദിലീപ് ആണ്. സൂപ്പർ ഹിറ്റായ ആ ചിത്രത്തിലൂടെ ആണ് ഇന്ന് മലയാള സിനിമയിലെ താരങ്ങൾ ആയ നിവിൻ പോളി, അജു വർഗീസ്, ഭഗത് മാനുവൽ എന്നിവർ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ പുതുമുഖങ്ങൾക്ക് വമ്പൻ അവസരവുമായി ദിലീപ് ഒരു ചിത്രം കൂടി നിർമ്മിക്കാൻ പോവുകയാണ്.
ആ ചിത്രത്തിന്റെ കാസ്റ്റിങ് കാൾ ഇപ്പോൾ വന്നു കഴിഞ്ഞു. ഈ ചിത്രത്തിലെ നായകൻ, നായിക, മറ്റു പ്രധാന കഥാപാത്രങ്ങൾ എന്നിവ അവതരിപ്പിക്കാൻ ആണ് പുതുമുഖങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നായകൻ ആവാൻ 24 മുതൽ 27 വയസു വരെ പ്രായമുള്ള ചെറുപ്പകരെയും നായിക ആവാൻ 18 മുതൽ 22 വരെ പ്രായമുള്ള യുവതികളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 35 മുതൽ 55 വയസ്സു വരെ പ്രായമുള്ള പുതുമുഖങ്ങളെയും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ക്ഷണിച്ചിട്ടുണ്ട്. മേയ് 25 ന് മുൻപായി ഒരു മിനിറ്റ് ദൈർഘ്യം ഉള്ള സെൽഫി ഇൻട്രൊഡക്ഷൻ വീഡിയോ, ഫുൾ സൈസ് ഫോട്ടോ, ക്ലോസ് അപ് ഫോട്ടോ, ഉയരം, കോണ്ടാക്റ്റ് നമ്പർ എന്നിവയാണ് അപേക്ഷകർ അയക്കേണ്ടത്. അപേക്ഷകൾ castcallgraand65@gmail.com എന്ന മെയിലിലേക്ക് അയക്കാം.
dileep brother first directorial filim
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...