
Malayalam Breaking News
പള്ളിയിൽ കല്യാണം നടത്താൻ ശ്രീനിഷ് മതം മാറിയോ ? പേർളി – ശ്രീനിഷ് വിവാഹത്തിന്റെ സത്യാവസ്ഥ !
പള്ളിയിൽ കല്യാണം നടത്താൻ ശ്രീനിഷ് മതം മാറിയോ ? പേർളി – ശ്രീനിഷ് വിവാഹത്തിന്റെ സത്യാവസ്ഥ !
Published on

By
പേർളി മാണിയും ശ്രീനിഷ് അരവിന്ദും തമ്മിലുള്ള വിവാഹമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച. ഹിന്ദു വിശ്വാസി ആയ ശ്രീനിഷും ക്രിസ്ത്യൻ മത വിശ്വാസിയുമായ പേര്ളിയുടെയും വിവാഹം ചൊവ്വര സെന്റ് .മേരീസ് പള്ളിയിൽ വച്ചാണ് നടന്നത്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് ഇവരുടെ മതവിശ്വാസമാണ്.
ഇതരമതസ്ഥരായ ഇവരുടെ വിവാഹം പള്ളിയില്‍ വെച്ച് നടത്താന്‍ എങ്ങനെ അനുമതി ലഭിച്ചു എന്ന തരത്തിലുള്ള രീതിയിലുള്ള ചര്‍ച്ചകളും സജീവമായിരുന്നു. ഈ വിഷയത്തില്‍ സമ്ബന്നര്‍ക്കും ദരിദ്രര്‍ക്കും രണ്ട് നിയമമാണോ എന്ന രീതിയില്‍ വരെ ചര്‍ച്ചകളെത്തി. നിരവധി ട്രോളുകളും ഇറങ്ങുകയുണ്ടായി.
ചൊവ്വര പള്ളിയിലെ വൈദികനെതിരേയും ഈ വിഷയത്തില്‍ ആരോപണമുയരുകയുണ്ടായി.ഇത് സംബന്ധിച്ച് ചൊവ്വരപള്ളിയിലെ വൈദികനായ ഫാ.ജെയിംസ് ആലുക്കല്‍ ഒരു പ്രമുഖ ഓൺലൈനിനോട് നൽകിയ വിശദീകരണം ഇങ്ങനെ !
”ഇതരമതത്തിലുള്ള ഒരു യുവാവിനേയോ യുവതിയേയോ വിവാഹം ചെയ്യുന്നതിന് കത്തോലിക്കാ വിശ്വാസിയായ ഒരു സ്ത്രീക്ക് അനുവാദമുണ്ട്. അതിനായി ഇതരമതസ്ഥനായ യുവാവിനേയോ യുവതിയേയോ മതംമാറ്റി നമ്മുടെ ആളാക്കണം എന്നായിരുന്നു മുമ്ബ് നിയമമുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഇത്തരത്തില്‍ ഒരു വിവാഹം നടത്തുന്നതിന് അരമനയില്‍ ആദ്യം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയില്‍ തങ്ങള്‍ക്കുണ്ടാകുന്ന കുഞ്ഞിനെ ക്രൈസ്തവ വിശ്വാസിയായി വളര്‍ത്തുന്നതിന് സമ്മതമറിയിച്ചിരിക്കണം. അങ്ങനെയെങ്കില്‍ വിവാഹം നടത്തുന്നതിന് അനുമതി ലഭിക്കും.’ – ഫാദര്‍ പറയുന്നു.
pearle and srinish marriage controversy
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...