
Malayalam Breaking News
ലൂസിഫറിന് ആദ്യ അപ്രതീക്ഷിത സമ്മാനം !പൃഥ്വിരാജ് പുരസ്കാര നിറവിൽ !
ലൂസിഫറിന് ആദ്യ അപ്രതീക്ഷിത സമ്മാനം !പൃഥ്വിരാജ് പുരസ്കാര നിറവിൽ !
Published on

By
തന്റെ സിനിമ ജീവിതത്തിലെ ഓരോ നാഴിക കല്ലുകളും പിന്നിടുകയാണ് പൃഥ്വിരാജ് . നടനായി പതിനെട്ടാം വയസിൽ അരങ്ങേറിയ പൃഥ്വിരാജ് ഇപ്പോൾ നിര്‍മാതാവിന്റെയും സംവിധായകന്റെയും കുപ്പായം അണിഞ്ഞു . ഇപ്പോൾ മികച്ച സംവിധായകനുള്ള പുരസ്കാരം ആദ്യ ചിത്രത്തിലൂടെ തന്നെ സ്വന്തമാക്കിയിരിക്കുന്നത് .
മഴവില്‍ മനോരമ എന്റര്‍ടൈന്‍മെന്‍സ് അവാര്‍ഡില്‍ മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചത് പൃഥ്വിരാജിനാണ്. കഴിഞ്ഞ ദിവസമായിരുന്നു പുരസ്കാരനിശ അരങ്ങേറിയത്. ഇതാദ്യമായാണ് ലൂസിഫറിനെത്തേടി ഒരു പുരസ്കാരമെത്തുന്നത്. മലയാളത്തിന്റെ നടന ഇതിഹാസങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെ തെന്നിന്ത്യന്‍ സിനിമയിലെയും ബോളിവുഡിലേയും പ്രഗത്ഭര്‍ പരിപാടിയിലേക്കെത്തുമെന്ന് നേരത്തെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു .
അഭിനേതാവെന്ന നിലയില്‍ നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട് പൃഥ്വിരാജ്. നന്ദനത്തിലൂടെ തുടങ്ങിയ സിനിമാജീവിതത്തില്‍ വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളെയാണ് ഈ താരം അവതരിപ്പിച്ചത് . വില്ലത്തരമായാലും നായകനായാലും ചരിത്ര പുരുഷന്മാരായാലും ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ചാണ് അദ്ദേഹം മുന്നേറിയത്.
സിനിമാകുടുംബത്തിലെ ഇളംതലമുറയുടെ വരവിന് തുടക്കം മുതല്‍ത്തന്നെ ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മനസ്സിലെ വലിയ മോഹമായ സംവിധാനമെന്ന കടമ്ബ അദ്ദേഹം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും പ്രധാന കഥാപാത്രങ്ങളാക്കി സിനിമയൊരുക്കുമെന്ന് പൃഥ്വി നേരത്തെ പറഞ്ഞിരുന്നു.
മോഹന്‍ലാലിന്റെ കടുത്ത ആരാധകനെന്ന നിലയില്‍ താന്‍ കാണാനാഗ്രഹിക്കുന്ന സിനിമ അതാണ് ലൂസിഫര്‍. നിങ്ങളാണ് ഇതിനെ വിലയിരുത്തേണ്ടതെന്നും ഈ സിനിമ പരാജയമായാല്‍ താന്‍ ഇനി സംവിധാനം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബോക്സോഫീസിലെ സകല റെക്കോര്‍ഡുകളും സ്വന്തം പേരിലേക്ക് മാറ്റിയെന്ന് മാത്രമല്ല പുതിയ റെക്കോര്‍ഡുകളും സൃഷ്ടിച്ചാണ് ചിത്രത്തിന്റെ കുതിപ്പ്.
200 കോടി ലക്ഷ്യവുമായി കുതിക്കുകയാണ് ചിത്രം. കലക്ഷനില്‍ മാത്രമല്ല പ്രദര്‍ശനത്തിന്റെ കാര്യത്തിലും റെക്കോര്‍ഡുമായാണ് ലൂസിഫറിന്റെ കുതിപ്പ്. മെയ് 3നായിരുന്നു സിനിമയുടെ തമിഴ് പതിപ്പ് റിലീസ് ചെയ്തത്. ചെന്നൈയിലെ സത്യം സിനിമാസില്‍ സിനിമയുടെ മലയാള പതിപ്പും തമഴ് പതിപ്പും ഒരേ സമയം പ്രദര്‍ശിപ്പിച്ച് വരികയാണ്. സിനിമ ഗംഭീരമായി മുന്നേറുന്നതിനിടയിലാണ് ആരാധകരെത്തേടി പുതിയൊരു സന്തോഷവാര്‍ത്ത എത്തിയത്.
mazhavil manorama awards – best director prithviraj
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...