
Malayalam Breaking News
ബിലാൽ പൊളിച്ചടുക്കി കയ്യിൽ തരും , ഉടുത്തിരിക്കുന്ന മുണ്ടാണേ സത്യം – ഗോപി സുന്ദർ
ബിലാൽ പൊളിച്ചടുക്കി കയ്യിൽ തരും , ഉടുത്തിരിക്കുന്ന മുണ്ടാണേ സത്യം – ഗോപി സുന്ദർ
Published on

By
ഉയരെയും മധുരരാജയും ഗംഭീരമായി മുന്നേറുന്നതിന്റെ സന്തോഷത്തിലാണ് ഗോപി സുന്ദര്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഈ സന്തോഷം പങ്കുവെച്ചത്. ഒമര്‍ ലുലുവിനും റോഷ്നി ദിനകറുമൊപ്പമാണ് ഗോപി സുന്ദര്‍ എത്തിയത്. ഗോപിയുടെ കഠിനാധ്വാനത്തിന്റെ പ്രതിഫലമാണ് ഇതെന്നായിരുന്നു റോഷ്നി പറഞ്ഞത്.
ഒമര്‍ ലുലു നിര്‍മ്മിക്കുന്ന പുതിയ സിനിമ സംവിധാനം ചെയ്യുന്നത് റോഷ്നിയാണ്. പുതുമുഖങ്ങളെ പ്രൊ പ്രോത്സാഹിപ്പിക്കുന്നതിനായാണ് തങ്ങള്‍ സിനിമയൊരുക്കുന്നതെന്നും അവര്‍ പറയുന്നു. നാടന്‍ ലവ് സ്റ്റോറിക്കായുള്ള പേര് നിര്ദേശിക്കാമോയെന്നും ഇവര്‍ ചോദിച്ചിരുന്നു.
സിനിമയിലേക്കുള്ള കാസ്റ്റിങ്ങൊക്കെ നടന്നുകൊണ്ടിരിക്കുകയാണ്. ഓഡീഷന് വെക്കുമെന്നും ഇവര്‍ പറയുന്നു. ഒരു നാടന്‍ ലവ് സ്റ്റോറിയെന്ന പേരായിരുന്നു കുറേ പേര് സജസ്റ്റ് ചെയ്തത്. ഇതിനിടയിലാണ് ബിലാലിനെക്കുറിച്ചുള്ള ചോദ്യവുമായി ആരാധകരെത്തിയത്. വെയ്റ്റിങ് ഫോര്‍ ബിലാലെന്ന് പറഞ്ഞപ്പോള്‍ ബിലാല്‍ പൊളിച്ചടുക്കി കൈയ്യില്‍ത്തരുമെന്നായിരുന്നു ഗോപി സുന്ദര്‍ പറഞ്ഞത്. കേരളീയനായി മുണ്ടുടുത്ത് എത്തിയിരിക്കുയാണ് താനെന്നും മുണ്ടാണെ സത്യമെന്നുമായിരുന്നു ഗോപിയുടെ മറുപടി.
പവര്‍ സ്റ്റാര്‍ എപ്പോഴാണെന്നും ആരാധകര്‍ ചോദിച്ചിരുന്നു. മേയില്‍ തന്റെ പുതിയ സിനിമ തുടങ്ങുമെന്നും അത് കഴിഞ്ഞാല്‍ പവര്‍ സ്റ്റാറാണെന്നും ഒമര്‍ലുലു പറയുന്നു. ഇതിനിടയിലാണ് ഓഡിയോ റൈറ്റ്സിനെക്കുറിച്ച് ചോദിച്ച് ജോബി ജോര്‍ജ് എത്തിയത്. ഗോപി സുന്ദറിന്റെ ലുക്ക് ഇഷ്ടമായെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ദയവ് ചെയ്ത ചങ്ക്സ്, അഡാര്‍ ലവ് പോലെയുള്ള സിനിമകള്‍ ചെയ്യല്ലേയെന്നൊരാള് പറഞ്ഞപ്പോള്‍ അത്തരത്തിലുള്ള സിനിമയും വേണമല്ലോയെന്നും അത് കാണാന്‍ ആളുണ്ടെന്നുമായിരുന്നു ഒമര്‍ ലുലു പറഞ്ഞത്.
gopi sunder about bilal movie
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...