
Malayalam Breaking News
മമ്മൂട്ടി വാട്സാപ്പിൽ ചളി പറയുമോ ? മറുപടിയുമായി ദുൽഖർ !
മമ്മൂട്ടി വാട്സാപ്പിൽ ചളി പറയുമോ ? മറുപടിയുമായി ദുൽഖർ !
Published on

By
ചെറുപ്പക്കാരുടെ മനസ് ആണ് മമ്മൂട്ടിക്ക് . മകൻ ദുൽഖർ സൽമാനെകാൾ ചെറുപ്പം . പുറമെ കർക്കശക്കാരനായി തോന്നുമെങ്കിലും അങ്ങനെ അല്ലെന്നു പറയുകയാണ് ദുൽഖർ സൽമാൻ .
ഗമണ്ടന്‍ വിജയവുമായി കുതിക്കുകയാണ് യമണ്ടന്‍ പ്രേമകഥ. ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടയിലായിരുന്നു വാപ്പച്ചിയെക്കുറിച്ചും ഉമ്മച്ചിയെക്കുറിച്ചും അമാലിനെക്കുറിച്ചും മറിയത്തിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞത്.
സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊക്കെ ഇടയില്‍ ഏറെ സജീവമാണ് മമ്മൂട്ടി. ഏത് തിരക്കിനിടയിലായാലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനും യാത്ര പോവാനുമൊക്കെയായി അദ്ദേഹം എത്താറുണ്ട്. യുവതാരങ്ങള്‍ക്കും ഇക്കാര്യത്തില്‍ അദ്ദേഹം ഉപദേശം നല്‍കാറുണ്ട്.
ദുല്‍ഖര്‍ സിനിമയിലേക്കെത്തിയപ്പോള്‍ സ്വന്തമായ രീതിയില്‍ വളര്‍ന്നുവരണമെന്ന ഉപദേശമായിരുന്നു അദ്ദേഹം നല്‍കിയത്. ശക്തമായ പിന്തുണ നല്‍കിയിരുന്നുവെങ്കിലും അത് പ്രകടമായിരുന്നില്ല. താരപുത്രന് എന്നതിനും അപ്പുറത്ത് സ്വന്തമായ ഇടം നേടിയെടുത്താണ് ദുല്‍ഖര്‍ മുന്നേറുന്നത്. മമ്മൂട്ടിയുടെ വാട്സാപ് പ്രൊഫൈല്‍ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
മമ്മൂട്ടിയുടെ വാട്സാപ് പ്രൊഫൈല്‍ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. കൂളിങ് ഗ്ലാസ് വെച്ച് സ്റ്റൈലിഷായി നില്ക്കുന്ന ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. 67 ന്റെ ചെറുപ്പവുമായി നില്ക്കുന്ന അദ്ദേഹത്തെ കണ്ട് ആരാധകരും അമ്ബരന്നിരുന്നു.
സൗന്ദര്യത്തിന് പിന്നിലെ രഹസ്യത്തെക്കുറിച്ചായിരുന്നു എല്ലാവരും ചോദിച്ചിരുന്നു. കൂളിങ് ഗ്ലാസ് വാപ്പച്ചിക്കും തനിക്കും ഒരുപോലെ വീക്ക്നെസ്സാണെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. വാഹനപ്രേമത്തിന്റെ കാര്യത്തില്‍ താനാണ് അദ്ദേഹത്തിന് മുന്നിലെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു.
വാട്സാപിലും ഇന്‍സ്റ്റഗ്രാമിലും താന്‍ സജീവമാണെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ് അദ്ദേഹത്തിന്രെ സ്ഥാനം. എത്ര ഗ്രൂപ്പുകളിലുണ്ടെന്ന് ഇത് വരെ ശ്രദ്ധിച്ചിട്ടില്ല. താന്‍ മാത്രമല്ല വാപ്പച്ചിയും വാട്സാപ് ഗ്രൂപ്പുകളില്‍ സജീവമാണെന്നും കുഞ്ഞിക്ക പറയുന്നു. ഗ്രൂപ്പുകളില്‍ ചളി പറയാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ താന്‍ പറയാറുണ്ട് എന്നായിരുന്നു താരപുത്രന്റെ മറുപടി. വാപ്പച്ചിയുടെ കാര്യത്തെക്കുറിച്ചും അവതാരകന് ചോദിച്ചിരുന്നു.
വാപ്പച്ചിയുടെ വാട്സാപ് ചാറ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ചിരിച്ചുകൊണ്ടാണ് വാപ്പച്ചയും ചളി പറയാറുണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞത്. ഞങ്ങള്‍ കസിന്സും ബന്ധുക്കളും ഉള്ള ഗ്രൂപ്പ് കൂടാതെ അടുത്ത കുടുംബാംഗങ്ങള്‍ മാത്രമുള്ള ഒരു ഗ്രൂപ്പുണ്ട്. അതില്‍ വാപ്പച്ചി ആക്ടീവാണ്. ആ ഗ്രൂപ്പില്‍ പുള്ളിക്കാരന് ചളികള്‍ പറയാറുണ്ട്. പിന്നെ ഈ ചളി എന്ന് പറയുന്നത് ഓരോരുത്തരും ഇതിന് കൊടുക്കുന്ന ഡെഫനിഷന്‍ വ്യത്യസ്തമായിരിക്കുമല്ലോ എന്നും ദുല്‍ഖര്‍ ചോദിക്കുന്നു.
dulquer salman about mammootty
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...