തിരുവനന്തപുരം നഗരത്തിനു രാജ ഭരണത്തിന്റെ ഒട്ടേറെ കഥകൾ പറയാനുണ്ട്. തിരുവിതാംകൂർ രാജ വംശത്തിന്റെ ആസ്ഥാനമായ അനന്തപുരിയിൽ കൊട്ടാരവും ചരിത്ര അവശേഷിപ്പുമൊക്കെയായി ഒട്ടേറെ രഹസ്യങ്ങൾ ഉണ്ട്. രഹസ്യങ്ങളുടെ നിലവറ തന്നെ പത്മനാഭ സ്വാമിയുടെ മണ്ണിലുമുണ്ട് . ഇപ്പോൾ അത്തരമൊരു രഹസ്യം വീണ്ടും ചർച്ച ആകുകയാണ്.
തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗത്തുള്ള കവടിയാർ കൊട്ടാരത്തിൽ നിന്നും ഭവാനി കൊട്ടാരത്തിലേക്ക് രഹസ്യ പാത ഉണ്ടെന്ന വാർത്ത ആണ് ഇപ്പോൾ ചർച്ച ആകുന്നത്. ഒരു കിലോമീറ്റർ നീളത്തിൽ ആ പാത ഇന്നും കാട് പിടിച്ചു കിടപ്പുണ്ടെന്നാണ് വിശ്വാസം.
ആൾ സഞ്ചാരമില്ലാതെ കാട് മൂടി ഇരുണ്ടു കിടക്കുകയാണ് ആ പാത എന്ന് പലരും വിശ്വസിക്കുന്നു. തിരുവിതാം കൂർ രാജവംശത്തിന്റെ ആസ്ഥാനമാണ് ഇപ്പോൾ ഭവാനി കൊട്ടാരം. ഈ കൊട്ടാരത്തിന്റെ ഒന്നാം നിലയിലെ പടിക്കെട്ടിലേക്കാണ് തുരങ്കം വന്നു നിൽക്കുന്നതെന്ന് കരുതുന്നു. ചിത്തിര തിരുനാളിനു കാലത്താണ് ഈ കൊട്ടാരം ദദേവസ്വം ബോർഡിന് കൈമാറുന്നത്.
പലരും ഈ തുരങ്കം ചെറുപ്പത്തിൽ കണ്ട ഓർമ്മകൾ പങ്കു വച്ചിട്ടുമുണ്ട്. സനോജ് തെക്കേക്കര എന്നയാൾ തനിക്ക് ആ തുരങ്ക പാതയിൽ നിന്ന് ലഭിച്ച ചക്രത്തിന്റെ ചിത്രം സഹിതം പങ്കു വച്ചിട്ടുണ്ട്.
സനോജിന്റെ ഫേസ്ബുക് പോസ്റ്റ്
തുരങ്കവും തിരുവനന്തപുരവും —————————————————— പണ്ട് കവടിയാറിലെ സാൽവേഷൻ ആർമി സ്ക്കൂളിൽ പഠിക്കുമ്പോഴാണ് കവടിയാർ കൊട്ടാരവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അറിയുന്നത്.
കവടിയാറിൽ ജംഗ്ഷനിൽ നിന്നും ജവഹർ നഗറിലേക്ക് തിരിയുന്ന വളവിൽ അന്നൊരു മിൽമാ ബൂത്ത് ഉണ്ടായിരുന്നു. അതിന് പുറകിൽ മതിൽ കെട്ടിമറച്ച ഒരു പ്ലോട്ടുണ്ട്. കാട് പിടിച്ച് ഇഴജന്തുക്കൾ ഉള്ള അവിടെ സാധാരണ ആരും തന്നെ പോകാൻ ഭയക്കും. കവടിയാറിൽ നിന്നും തുരങ്കത്തിലേക്കുള്ള കവാടമാണോ, അതോ ഇടക്കായി തുരങ്കത്തിലേക്ക് കടക്കുവാനുള്ള വഴിയാണോ എന്നൊന്നും അറിയില്ല….
അവിടെ ഭൂമിക്കടിയിലേക്ക് ഒരു പടവുണ്ട്, സ്ക്കൂളിലെ പലരും രഹസ്യമായി ക്ലാസ് കട്ട് ചെയ്തിരിക്കുന്ന സ്ഥലമാണവിടം. പോകുന്നവരെല്ലാം അവിടത്തെ കാര്യങ്ങൾ പറയുന്നത് കേട്ട് എനിക്കും പോകണമെന്ന ഒരാഗ്രഹം ഉദിച്ചു. കൂടെ പഠിച്ചിരുന്നവരുടെ അപ്പൂപ്പന്മാരൊക്കെ അവിടത്തെ തുരങ്കത്തിനെ പറ്റി ധാരാളം കഥകൾ അവർക്ക് പറഞ്ഞു കൊടുത്തിരുന്നു. പണ്ട് യുദ്ധസമയത്ത് രക്ഷപ്പെടുവാനായി കവടിയാറിൽ തുടങ്ങന്ന തുരങ്കം കനകക്കുന്നിലും പത്ഭനാഭസ്വാമി ക്ഷേത്രത്തിലു മൊക്കെ എത്തുവാനുള്ള മാർഗ്ഗങ്ങൾ ഉള്ളതായാണ് കേട്ടിട്ടുള്ളത്. അങ്ങിനെ സ്ക്കൂൾ ഉച്ചക്ക് വിട്ട ഒരു ദിവസം ഇത്തരത്തിൽ പോയിട്ടുള്ള ചിലുമായി പൊളിഞ്ഞ മതിലിനു വശത്തുകൂടെ ഞാനും അവിടെ ചെന്നു…
ഭൂമിക്കടിയിലേക്ക് പോകുന്ന പടവുകൾ നല്ല വ്യക്തമായി കാണാമായിരുന്നു അന്ന് അഞ്ചാറെണ്ണം ഇറങ്ങി അകത്തേക്ക് നോക്കിയപ്പോൾ കൂരിരുട്ട്.. ചിവീടിന്റെ ശബ്ദം മാത്രം…. നിശബ്ദമായ ആ അന്തരീക്ഷത്തിൽ ആർക്കായാലും ധൈര്യമെല്ലാം ചോർന്നു പോകും. അവിടെ പരിസരം മുഴുവൻ സിഗരറ്റും കുപ്പികളുമായിരുന്നു അന്ന്. ഇഴജന്തുക്കളുടെ ശല്യം പേടിച്ച് അധികനേരം അവിടം നിന്നില്ല. ആ സമയത്ത് അവിടെ നിന്ന് അന്ന് കിട്ടിയതാണ് ചിത്രത്തിൽ കാണുന്ന ഒരു ചക്രത്തിന്റെ നാണയം. ഇന്നും നിധിപോലെ സൂക്ഷിച്ചിട്ടുണ്ട് അത്.
മെട്രോ മനോരമയിലെ തുരങ്ക വാർത്ത കണ്ടപ്പോൾ ഓർത്തു പോയത്……
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...