Connect with us

എന്നെ ഇത്രയധികം വിസ്മയിപ്പിച്ച ഒരേ ഒരു നടനെ ഉള്ളൂ – നടി പാർവതി പറയുന്നു

Malayalam

എന്നെ ഇത്രയധികം വിസ്മയിപ്പിച്ച ഒരേ ഒരു നടനെ ഉള്ളൂ – നടി പാർവതി പറയുന്നു

എന്നെ ഇത്രയധികം വിസ്മയിപ്പിച്ച ഒരേ ഒരു നടനെ ഉള്ളൂ – നടി പാർവതി പറയുന്നു

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം,​ തൂവാനത്തുമ്ബികള്‍,​ പൊന്മുട്ടയിടുന്ന താറാവ്,​ കിരീടം,​ പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍,​ വടക്കു നോക്കിയന്ത്രം,​ കമലദളം തുടങ്ങി സിനിമകളിലൂടെ മലയാളത്തിന്റെ അഭിമാനമായി മാറിയ നടിയാണ് പാർവതി .മലയാള സിനിമയ്‌ക്ക് എക്കാലവും പ്രിയപ്പെട്ട നടിയാണ് പാര്‍വതി. 1986ല്‍ വിവാഹിതരേ ഇതിലേ എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി അഭിനയരംഗത്തെത്തുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവരാന്‍ ഈ അഭിനയത്രിക്കു കഴിഞ്ഞു.


.
ഇന്നത്തെ സൂപ്പര്‍ മെഗാ താരങ്ങള്‍ക്കൊപ്പമാണ് ഒരുകാലത്ത് പാര്‍വതി ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ചെയ്‌തിരുന്നത്. എന്നാല്‍ ഒപ്പം അഭിനയിച്ചതില്‍ ഏറെ വിസ്‌മയിപ്പിച്ച നടന്‍ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ പാര്‍വതിക്കുള്ളൂ- മോഹന്‍ലാല്‍. ‘അങ്ങനെ വിസ്മയിപ്പിച്ച ഒരേ ഒരാളേയുള്ളൂ മലയാളത്തില്‍. മോഹന്‍ലാല്‍. നമുക്ക് തോന്നും ഇത്ര കാഷ്വലായിട്ട്, ഇത്ര ഈസിയായിട്ട് എങ്ങനെയാ അഭിനയിക്കുന്നതെന്ന്. മമ്മൂക്കായും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഡെഡിക്കേഷന്‍ കൊണ്ട്. അന്നൊക്കെ ഒരു മാസത്തില്‍ ഒരു സിനിമയെങ്കിലും ഉണ്ടാവും. ഞാന്‍ ചോദിക്കും, ”മമ്മുക്കാ.ബോറടിക്കുന്നില്ലേ?” മമ്മൂക്ക പറയൂം, ”ഒരോ 30 ദിവസം കഴിയുമ്ബോഴും നമ്മള്‍ വേറെ ഒരാളാവുകയല്ലേ. ലൈഫ് എപ്പോഴും വെറൈറ്റിയാണ്. ബോറടിക്കുന്നേയില്ല.’- പാര്‍വതി പറയുന്നു.

ഇപ്പോഴുള്ള പലസിനിമകളും താന്‍ കാണാറുണ്ടെന്ന് പാര്‍വതി വ്യക്തമാക്കി. ‘ഞാന്‍ മിക്ക സിനിമയും കാണാറുണ്ട്. ഇപ്പോ അധികം അഭിനയം വേണ്ടാന്ന് തോന്നുന്നു. ബിഹേവ് ചെയ്ത് പോയാല്‍ മതിയല്ലോ. പക്ഷേ വേഷപ്പകര്‍ച്ച എന്നൊന്നില്ലേ? അതും വേണ്ടേ? വാനപ്രസ്ഥത്തിലെ കഥകളിക്കാരനാവാനോ വടക്കന്‍ വീരഗാഥയിലെ ചന്തുവാകാനോ ഇന്നത്തെ നടന്മാരില്‍ ആര്‍ക്കു പറ്റും?’. എന്നാല്‍ പുതിയ നടന്മാരില്‍ പ്രതീക്ഷയില്ലെന്നല്ല. അവര്‍ക്ക് അവരുടേതായ ഒരു സ്‌പേസ് ഉണ്ട്. ഇപ്പോ ഫഹദ് ചെയ്യുന്ന പോലത്തെ വേഷങ്ങള്‍ ഫഹദിനേ ചെയ്യാന്‍ പറ്റൂ. എന്തൊരു നാച്ചുറല്‍ ആണ്. ആ രണ്ട് കണ്ണു മതി, രണ്ടര മണിക്കൂര്‍ സിനിമ കൊണ്ടുപോവാന്‍’.

ഒരു പ്രമുഖ മാസികയ്‌ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തന്നെ വിസ്മയിപ്പിച്ച ഒരേ ഒരു നടനെ പറ്റി പാർവതി തുറന്നു പറഞ്ഞത് .ഇന്നും മലയാള സിനിമ പ്രേമികളിൽ ഒരു വലിയ അണിറ തന്നെ ഉണ്ട് പാർവതിയെ ഇഷ്ടപ്പെടുന്നവർ ആയിട്ട് .

parvathi reveals the actor who made her amaze

Continue Reading
You may also like...

More in Malayalam

Trending

Recent

To Top