അമിതാഭ് ബച്ചന് ട്രാൻസ്ജെൻഡര്‍ വേഷത്തിൽ എത്താനൊരുങ്ങുന്നു?
Published on

ബോളിവുഡിൻ്റെ ബിഗ് ബി ആദ്യമായി ട്രാൻസ്ജെൻഡര്‍ കഥാപാത്രം ചെയ്യാൻ ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. തമിഴ് ഹൊറര്‍ ചിത്രമായ കാഞ്ചനയുടെ തമിഴ് പതിപ്പിലാണ് അമിതാഭ് ബച്ചൻ ട്രാൻസ്ജെൻഡര്‍ വേഷത്തിലെത്താൻ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകളിൽ പറയുന്നത്. തമിഴ് നടൻ രാഘവാ ലോറൻസ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും ലക്ഷ്മി ബോംബ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.
ചിത്രത്തില്‍ കൈറ അദ്വാനിയാണ് നായിക. കാഞ്ചന സീരീസിലെ തന്നെ ഏറെ ശ്രദ്ധ ആകര്‍ഷിച്ച കാഞ്ചന 2 ആണ് ഹിന്ദിയിലേക്ക് ഒരുക്കുന്നത്. കാഞ്ചനയില്‍ ശരത്കുമാര് അവതരിപ്പിച്ച ട്രാന്‍സ് കഥാപാത്രത്തിൻ്റെ മികച്ച പ്രകടനം ഏറെ കൈയ്യടി വാങ്ങിയിരുന്നു. ഈ കഥാപാത്രത്തെയാണ് അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്നതെന്നാണ് വിവരം.
റിപ്പോര്‍ട്ട് യാഥാര്‍ഥ്യമാകുകയാണെങ്കിൽ അമിതാഭ് ബച്ചൻ തൻ്റെ അഞ്ച് പതിറ്റാണ്ട് പിന്നിട്ട സിനിമാ ജീവിതത്തിനിടെ ആദ്യമായാകും ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അക്ഷയ് കുമാറാണ് നായകന്. സംവിധായകനും എഴുത്തുകാരനുമായ ഫര്‍ഹാദ് സാംജിയാണ് കാഞ്ചനയുടെ പുതിയ പതിപ്പിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
Amithab Bachan play Transgender in his next movie…
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...