
Malayalam Breaking News
നീ മുകിലോ… പുതുമുഴമണിയോ; തരംഗമായി സിത്താരയുടെയും മകളുടെയും ഉയരെയിലെ പാട്ട് !
നീ മുകിലോ… പുതുമുഴമണിയോ; തരംഗമായി സിത്താരയുടെയും മകളുടെയും ഉയരെയിലെ പാട്ട് !
Published on

26 ന് റിലീസ് ചെയ്ത ഉയരെ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പാർവതിയുടെ അഭിനയത്തിലും മികച്ച തിരക്കഥയ്ക്കും നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകർക്ക് പ്രിയങ്കരിയായ സിതാര ഒരു വീഡിയോയുമായി എത്തിയിരിക്കുന്നയാണ്. സിത്താരയും മകളും നീ മുകിലോ പുതുമഴമണിയോ എന്ന ഗാനം ഒരുമിച്ച് പാടുന്നതാണ് വീഡിയോ. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒപ്പം ഉയരെ സിനിമയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് സിതാര.
‘സൗന്ദര്യമുള്ളോരു സിനിമയാണ് ഉയരെ. സിനിമയിലും അല്ലാതെയും പാർവതി ഏറ്റവും മികച്ചത്.സിദ്ധിക്ക്…എന്തൊരു അഭിനേതാവാണ് അദ്ദേഹം. ടോവിനോ, ആസിഫ് അലി,അനാർക്കലി എല്ലാവരെയും ഇഷ്ടപ്പെട്ടു. ബോബിയുടെയും സഞ്ജയുടെയും എപ്പോഴത്തെയും ഫാൻ ആണ് ഞാൻ’….ഇങ്ങനെ പോകുന്നു സിതാരയുടെ അഭിനന്ദന വാക്കുകൾ. സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
പൈലറ്റ് അകാൻ മോഹിക്കുന്ന പെൺകുട്ടി ആസിഡ് അക്രമണത്തിനിരയാവുകയും അതിജീവനത്തിനു വേണ്ടി ശ്രമിക്കുകയും ചെയ്യുന്ന കഥയാണ് ചിത്രം പറയുന്നത്. പ്രധാന വേഷം ചെയ്യുന്നത് പർവതിയാണ്. പാർവതിയോടൊപ്പം ടോവിനോ,ആസിഫ് അലി,അനാർക്കലി,സിദ്ധിഖ് എന്നിവരും പ്രധാന വേഷങ്ങങ്ങളിലെത്തുന്നു.
നവാഗതനായ മനു അശോകനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പാര്‍വതി അവതരിപ്പിക്കുന്ന പല്ലവി രവീന്ദ്രനിലൂടെയാണ് ഉയരെ പറന്നുയരുന്നത്. ഒരച്ഛനും മകളും തമ്മിലുള്ള ശക്തമായ ബന്ധവും ഉയരെയില്‍ കാണാം.
സഞ്ജയ് ബോബിയുടെ കഥയും മനുവിന്റെ സംവിധാനവും ചിത്രത്തെ മികവുറ്റതാക്കി. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഗോപി സുന്ദര്‍. റിലീസിന് മുന്‍പ് പുറത്തുവന്ന ‘നീ മുകിലോ’ എന്ന ഗാനം ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു. ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെ തുടക്കം മുതല്‍ അവസാനം വരെ മികച്ച ആസ്വാദനമാണ് ഉയരെ സമ്മാനിക്കുന്നത്.
പാര്‍വതിയുടെ തന്നെ ഹിറ്റ് ചിത്രമായ ടേക്ക് ഓഫിന്റെ സംവിധായകന് മഹേഷ് നാരായണ്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍.
മുതിര്‍ന്ന നിര്‍മാതാവ് പി വി ഗംഗാധരന്റെ മക്കളായ ശേണുക, ശേഘ്ന, ശേര്ഖ എന്നിവരൊന്നിക്കുന്ന എസ് ക്യൂബ് ഫിലിംസ് പ്രൊഡക്ഷന്‍സിന്റെ ആദ്യ നിര്‍മാണസംരംഭം കൂടിയാണഇ് ഉയരെ. മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് നിര്‍മിക്കുന്ന മലയാളത്തിലെ ആദ്യചിത്രം കൂടിയാണ് ഉയരെ.
sithara facebook post
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...