
Malayalam Breaking News
കൈത്തോക്ക് താഴെ വച്ച് അലൻസിയർ , കെട്ടിപിടിച്ച് മോഹൻലാൽ !
കൈത്തോക്ക് താഴെ വച്ച് അലൻസിയർ , കെട്ടിപിടിച്ച് മോഹൻലാൽ !
Published on

By
എന്നും ബന്ധങ്ങൾക്ക് നല്ല പരിഗണന നൽകുന്ന ആളാണ് മോഹൻലാൽ . എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായാലും വർഷങ്ങൾ നീണ്ട പിണക്കമായാലും അത് പരിഹരിച്ച് ചേർത്ത് നിർത്തും മോഹൻലാൽ .ഇപ്പോൾ ‘അമ്മ മീറ്റിംഗിൽ അലൻസിയറിനെ ചേർത്ത് പിടിക്കുകയാണ് മോഹൻലാൽ .
മലയാള ചലച്ചിത്രമേഖലയിലെ തന്റെ സഹപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിൽ മോഹൻലാൽ പ്രസംഗിക്കുമ്പോളാണ് സംഭവം . ഈ സമയം അധികമാരുടേയും ശ്രദ്ധയിൽപ്പെടാതെ അലൻസിയർ മോഹൻലാൽ പ്രസംഗിക്കുന്നതിനു താഴെയെത്തി. പ്രസംഗപീഠത്തിനു താഴെനിന്ന് ആദ്യം വലതുകൈ നീട്ടി ഉന്നംപിടിച്ചു. ഉന്നം ശരിയായില്ലെന്നു കണ്ട് ഒരു വട്ടം കൂടി ഉന്നമെടുത്തു. പിന്നെ നടുവിരലും ചൂണ്ടുവിരലും ചേർത്തുപിടിച്ചു തോക്കിൻകുഴലാക്കി. തള്ളവിരൽ കൊണ്ടു ട്രിഗർ ഞെരിച്ചു.
അടുത്ത നിമിഷം പടിക്കെട്ടുകയറി സ്റ്റേജിലേക്കു കയറാൻ ശമിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും വേദിയിലുണ്ടായിരുന്ന ഏതാനും പൊലീസുകാരും ചേർന്ന് ശ്രമം തടഞ്ഞു. ഉന്തിത്തള്ളി വേദിക്കു പിന്നിലേക്കു കൊണ്ടുപോയി. അപ്പോഴേക്കും ലാൽ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു. ആരാധകരുടെ കരഘോഷത്തിനും ആർപ്പുവിളികൾക്കുമിടയിൽ അദ്ദേഹം ഇരിപ്പിടത്തിലേക്കു മടങ്ങി. അലൻസിയർ കൈ ചൂണ്ടി വെടിവയ്ക്കുന്നതും വേദിയിലേക്കു കയറാൻ ശ്രമിക്കുന്നതുമെല്ലാം മോഹൻലാലിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിന്റെ അലോസരം ലാലിന്റെ മുഖത്തു മിന്നി മായുകയും ചെയ്തു.
ഇപ്പോൾ ‘അമ്മ അസോസിയേഷൻ നടത്തിയ അക്ഷര വീട് എന്ന പരിപാടിയിൽ അലൻസിയറിനെ കെട്ടിപിടിച്ച് നിൽക്കുകയാണ് മോഹൻലാൽ .
mohanlal hugs alancier
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...