Malayalam Breaking News
രാജയായി സി കെ വിനീതിന്റെ കുഞ്ഞു പൈതൽ ;നെഞ്ചിലേറ്റി ആരാധകർ !!!
രാജയായി സി കെ വിനീതിന്റെ കുഞ്ഞു പൈതൽ ;നെഞ്ചിലേറ്റി ആരാധകർ !!!
വൈശാഖ് സംവിധാനം നിർവഹിച്ച് മമ്മൂട്ടി നായകനായ മധുരരാജ തീയേറ്ററുകൾ കീഴടക്കി മുന്നേറുകയാണ്. മമ്മൂട്ടിയുടെ മാസ്സ് ലുക്ക് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ കാര്യം വേറൊന്നുമല്ല, മമ്മൂട്ടിയുടെ മാസ്സ് ലുക്കിൽ ഒരു കുട്ടിതാരം എത്തിയിരിക്കുകയാണ്.സി.കെ വിനീതിന്‍റെ മകൻ ‘ഏദന്‍ സ്റ്റീവ്’ സോഷ്യൽ മീഡിയയിൽ താരമാകുകയാണ്. നവനീത് ജോസ് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.
കസവുമുണ്ടുടുത്ത് ജുബ്ബയിട്ട് നല്ല സ്റ്റൈലൻ പോസിൽ നിൽക്കുന്ന കൊച്ചുമിടുക്കന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. സി.കെ. വിനീത് തന്നെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. മമ്മൂട്ടിയുടെ മധുരരാജാ ഭാവങ്ങൾ തോന്നിക്കുന്ന തരത്തിലാണ് ഏദൻ ചിത്രങ്ങൾക്ക് പോസ് ചെയ്‌തിരിക്കുന്നത്. നല്ല അസ്സൽ കൂളിംഗ് ഗ്ലാസ് ഒക്കെ വച്ച് നല്ല ചുള്ളൻ പയ്യൻ ആയി ഏദൻ ചിത്രങ്ങളിൽ തിളങ്ങുന്നു.
നാളുകൾക്കുമുൻപ് തന്‍റെ മകന്‍ ഏദൻ സ്റ്റീവ് മതമില്ലാതെ വളരുമെന്ന മലയാളി ഫുട്ബോളര്‍ സി.കെ വിനീതിന്‍റെ പ്രസ്താവനയ്ക്ക് വലിയ കയ്യടിയാണ് ആരാധകരില്‍ നിന്ന് ലഭിച്ചത്. പ്രായപൂര്‍ത്തിയായ ശേഷം മതം മകന്‍ തന്നെ തെരഞ്ഞെടുക്കട്ടെ എന്നായിരുന്നു വിനീത് പറഞ്ഞത്. വിനീതിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ താരത്തെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ പിന്തുണച്ച്കൊണ്ട് എത്തിയിരുന്നു.
c k vineeth baby pic on raja look goes viral
