മോഹൻലാലിൻറെ സംവിധാനത്തിൽ സിനിമ ഒരുങ്ങുന്നു എന്ന വാർത്ത വലിയ രീതിയിലാണ് ആരാധകരും സിനിമ പ്രവർത്തകരും ഏറ്റെടുത്തത്. ഒട്ടേറെ പേര് അതിനെ സപ്പോർട് ചെയ്തു രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ മോഹൻലാലിന് അഭിനന്ദനം അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ വി എ ശ്രീകുമാർ മേനോൻ.
ശ്രീകുമാർ മേനോന്റെ ഫേസ്ബുക് പോസ്റ്റ് ;
ലാലേട്ടന്‍- നാന്നൂറിലേറെ സിനിമകളിലൂടെ ഇരുന്നൂറിലേറെ സംവിധായകരുടെ മനസറിഞ്ഞ മഹാനടന്‍. സംവിധായകരുടെ ഉള്ളിലെന്തെന്ന് അദ്ദേഹത്തിന് നോട്ടം കൊണ്ട് തിരിച്ചറിയാനുള്ള അത്ഭുതശേഷിയുണ്ടെന്നു തോന്നിയിട്ടുണ്ട്. അങ്ങനെയുള്ള… എല്ലാ സംവിധായകരേയും അതിശയിപ്പിച്ച മോഹന്‍ലാല്‍ സംവിധായകനാകുന്നു!
അതൊരു ഭയങ്കര കൗതുകമാണ്. ആ കംപ്ലീറ്റ് ആക്ടർ സംവിധായകനാകുമ്പോള്‍, അദ്ദേഹത്തിന്റെ നടീനടന്മാരെ എങ്ങനെ അഭിനയിപ്പിച്ചെടുക്കും എന്നുള്ളത് എത്രമാത്രം ജിജ്ഞാസ ഉയര്‍ത്തുന്നതാണ്. അത് അതീന്ദ്രിയമായ ഒരു തലത്തിലാകും സംഭവിക്കുകയെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിന്റെ രസതന്ത്രം അനിര്‍വചനീയമാണ്- നമ്മളെ മാന്ത്രിക പരവതാനിയേറ്റുന്ന ‘ബറോസ്’ എത്രമാത്രം ആകാംഷയാണ് ഉയർത്തുന്നത്!
ബറോസ് ഒരു ക്ലാസിക് ആവുമെന്ന് വിശ്വസിക്കുന്നു. എപ്പോഴേ സംവിധായകൻ ആകുമായിരുന്ന ലാലേട്ടൻ… ഇത് എനിക്ക് ചെയ്യണം എന്ന ആഗ്രഹം ഈ കഥ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ, അത് എത്ര മനോഹരമായിരിക്കും എന്ന് ഊഹിക്കാമല്ലോ…
sreekumar menon’s facebook post about mohanlal’s directorial debut
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...