രണ്ട് കൂട്ടുകാര്‍ക്കിടയിലെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടയ്ക്ക് തന്റെ മടിയില്‍ തോക്ക് വന്ന് വീണതാണ് സംഭവം;വിവാദമായ തോക്ക് വിഷയത്തെക്കുറിച്ച് നടൻ ബൈജു
രണ്ട് കൂട്ടുകാര്‍ക്കിടയിലെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടയ്ക്ക് തന്റെ മടിയില്‍ തോക്ക് വന്ന് വീണതാണ് സംഭവം;വിവാദമായ തോക്ക് വിഷയത്തെക്കുറിച്ച് നടൻ ബൈജു
രണ്ട് കൂട്ടുകാര്‍ക്കിടയിലെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടയ്ക്ക് തന്റെ മടിയില്‍ തോക്ക് വന്ന് വീണതാണ് സംഭവം;വിവാദമായ തോക്ക് വിഷയത്തെക്കുറിച്ച് നടൻ ബൈജു
മലയാളികൾക്ക് വളരെ സുപരിചിതനായ നടനാണ് ബൈജു. ഇടയ്ക്ക് കുറച്ചു കാലം സിനിമയില്‍ നിന്നും മാറി നിന്ന ബൈജു വീണ്ടും ശക്തമായി തന്നെ തിരിച്ചുവന്നു. മേരാ നാം ഷാജി,ലൂസിഫർ എന്നീ ചിത്രങ്ങളാണ് ബൈജുവിന്റെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു ബ്ലാക്ക് മാര്‍ക്കാണ് ഏറേ വിവാദമായ തോക്ക് സംഭവം. അതേക്കുറിച്ച് ഇപ്പോള്‍ ബൈജു പറയുന്നതിങ്ങനെ.
രണ്ട് കൂട്ടുകാര്‍ക്കിടയിലെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടയ്ക്ക് തന്റെ മടിയില്‍ തോക്ക് വന്ന് വീണതാണ് സംഭവം. പക്ഷേ പിന്നീട് കേസ് വന്നപ്പോള്‍ അത് തോക്ക് ചൂണ്ടി എന്നായെന്നും അദ്ദേഹം പറയുന്നു.
കോട്ടയത്തുള്ള സുഹൃത്തുക്കളുടെ പക്കല്‍ തോക്ക് ഉള്ളത് കണ്ടാണ് ലൈസെന്‍സ് ഉള്ള തോക്കിനു വേണ്ടി ശ്രമിച്ചത്. ഒരുപാട് സ്വാധീനം ഒക്കെ ചെലുത്തിയാണ് അത് നേടിയെടുത്തത്. അതിനോടുള്ള ക്രേസ് പോയി ഇപ്പോള്‍.
അത് കൊണ്ട് ഒരു ഉപയോഗവും ഇല്ല, ഒന്നുകില്‍ ഷോയ്ക്ക് കൊണ്ടുനടക്കാം. അല്ലെങ്കില്‍ സ്വയം വെടി വച്ച് മരിക്കാം അത്രെയേ ഉള്ളു എന്നും ബൈജു പറയുന്നു.
2005 നവംബര്‍ ആറിന് ട്രിവാന്‍ഡ്രം ക്ലബില്‍ നടന്ന ആഘോഷ ചടങ്ങിനിടെ മദ്യത്തിനടിമപ്പെട്ട് ബൈജു വഴുതക്കാട് സ്വദേശി മധു മോഹനെ തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് കേസുണ്ടായിരുന്നു. ക്രൈംബ്രാഞ്ച് കേസ് ആദ്യം രജിസ്റ്റര്‍ ചെയ്തപ്പോള്‍ ബൈജു തോക്ക് ഉപയോഗിച്ചതിന് ആയുധ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരുന്നു. ഇടിക്കട്ട ഉപയോഗിച്ച് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം തോക്കു ചൂണ്ടി വധിയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...