മോഹൻലാലിൻറെ ജീവിതത്തിൽ വളരെ പ്രാധാന്യമുള്ള ഒരു വ്യക്തിയാണ് ആന്റണി പെരുമ്പാവൂർ. മോഹൻലാലിൻറെ സന്തത സഹചാരിയായി ആന്റണി പെരുമ്പാവൂർ എപ്പോഴും മോഹൻലാലിനൊപ്പമുണ്ട്.
മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തെ കേന്ദ്രീകരിച്ച് അമൃത ടിവിയില്‍ വരുന്ന ലാല്‍സലാം എന്ന പരിപാടിയില്‍, കഴിഞ്ഞ ദിവസം അതിഥിയായെത്തിയത് ആന്റണി പെരുമ്പാവൂര്‍ ആയിരുന്നു. ഡ്രൈവറായി മോഹന്‍ലാലിനോടൊപ്പം ജോലിക്ക് കയറിയത് മുതലുള്ള അനുഭവങ്ങള്‍ ആന്റണി പരിപാടിയില്‍ പറഞ്ഞു.
പരിപാടിയില്‍ പങ്കെടുത്ത ആന്റണിക്ക് ഉപഹാരം നല്കുമ്പോള് മോഹന്‍ലാല്‍ പറഞ്ഞു. ”ഇത് ഉപഹാരമായി കാണരുതെന്നും ഞാനെന്റെ ജീവിതം ആന്റണിയെ ഏല്‍പ്പിക്കുന്നു എന്ന് കണ്ടാല്‍ മതി”യെന്ന്. ദൃശ്യം ചിത്രത്തിന്റെ കഥ മോഹന്‍ലാലിനു മുമ്പേ താന്‍ കേട്ടെന്നും ഉറപ്പായിട്ടും മോഹന്‍ലാലിനോട് പറയണമെന്ന് ജിത്തു ജോസഫിനോട് ആവശ്യപ്പെട്ടെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. മോഹന്‍ലാല്‍ ഇല്ലാതെയുള്ള സിനിമ നിര്‍മിക്കാനൊരുങ്ങുകയാണ് ആശിര്‍വാദ് സിനിമാസ്. എന്നാല്‍ മോഹന്‍ലാല്‍ കുടുംബത്തില്‍പ്പെട്ട നമ്മുടെ കുട്ടി പ്രണവിന്റെ ചിത്രമാണ് അതെന്ന് ആന്റണി പറഞ്ഞു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...