Malayalam Breaking News
എനിക്കൊപ്പം പഠിച്ച പലരുടെയും വിവാഹം പോലും കഴിഞ്ഞിട്ടില്ല , പക്ഷെ എന്റെ ജീവിതത്തിൽ എല്ലാം നേരത്തെ ആയിരുന്നു.- അമൃത സുരേഷ്
എനിക്കൊപ്പം പഠിച്ച പലരുടെയും വിവാഹം പോലും കഴിഞ്ഞിട്ടില്ല , പക്ഷെ എന്റെ ജീവിതത്തിൽ എല്ലാം നേരത്തെ ആയിരുന്നു.- അമൃത സുരേഷ്
By
പാട്ടിന്റെ ലോകത്ത് ആഘോഷമായി ജീവിക്കുകയാണ് അമൃത സുരേഷ്. ബാന്റും സിനിമയുമൊക്കെയായി ജീവിതം നിറവോടെ മുന്നേറുമ്പോൾ തകർന്ന വിവാഹ ജീവിതത്തിന്റെ വേദനകളും ഒപ്പമുണ്ട്.
. ഇപ്പോള്‍ പാട്ടിന്റെയും മകളുടെയും ലോകത്താണ് തന്റെ ജീവിതമെന്ന് അമൃത പറയുന്നു. ജീവിതത്തില്‍ പലപ്പോഴും തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ട്. എല്ലാം തകര്‍ന്നല്ലോ, ഇനിയെന്ത് എന്നൊക്കെ പറഞ്ഞ് കരഞ്ഞു കൊണ്ടിരിക്കാന്‍ തന്റെ ജീവിതത്തില്‍ കാരണങ്ങള്‍ ഏറെയാണെന്ന് താരം പറയുന്നു. വളരെ ബോള്‍ഡായി വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്ന ഒരാളായി താന്‍ മാറിയതിനു കാരണവും അതാണെന്നും താരം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
‘ എനിക്കൊപ്പം സ്‌കൂളില്‍ പഠിച്ച പലരുടെയും കല്യാണം കൂടി കഴിഞ്ഞിട്ടില്ല. എന്റെ ജീവിതത്തില്‍ എല്ലാം നേരത്തെയാണ് വന്നത്. സ്‌കൂളില്‍ പഠിക്കുമ്ബോഴേ സെലിബ്രിറ്റിയായി. അതിനു പിന്നാലെയായിരുന്നു വിവാഹം. പിന്നാലെ കുഞ്ഞു വന്നു. പക്ഷേ എനിക്കൊരു കാര്യം ഉറപ്പിച്ച് പറയാനാകും എന്റെ മകള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരിക്കലും എന്നെ തിരിച്ചറിയില്ലായിരുന്നു. അമൃത എത്ര മാറിപ്പോയി, ബോള്‍ഡ് ആയി, നന്നായി സംസാരിക്കുന്നല്ലോ എന്നൊക്കെ കേള്‍ക്കാറുണ്ട്. അതെല്ലാം എന്റെ മകള്‍ക്കു വേണ്ടിയായിരുന്നു.
കുറേ കരഞ്ഞു കൊണ്ടിരിക്കാനും എല്ലാം തകര്‍ന്നല്ലോ, ഇനിയെന്ത് എന്നൊക്കെ ആലോചിച്ച് ഇരിക്കാനുള്ള കാരണങ്ങള്‍ എനിക്കേറെ ഉണ്ടായിരുന്നു. പക്ഷേ പാപ്പുവിന്റെ മുഖത്തു നോക്കുമ്ബോള്‍ അതെല്ലാം മറന്നു പോകും. ഓരോ കുഞ്ഞുങ്ങളും ചിത്രശലഭങ്ങളാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ മകളും അങ്ങനെ പാറിനടക്കണം. അമ്മ എന്ന നിലയില്‍ അങ്ങനെയൊരു ലോകം അവള്‍ക്കു തീര്‍ക്കാനുള്ള ബാധ്യത എനിക്കുണ്ടെന്നു തോന്നി. അവളുടെ അമ്മ വിഷാദയായ ഒരു കഴിവുമില്ലാത്ത ഒരാളാണ് എന്ന പറച്ചില്‍ കേട്ട് വളരരുത് എന്ന് തീരുമാനിച്ചു. അങ്ങനെയൊരു തോന്നല്‍ മാത്രമാണ് ജീവിതത്തിലേക്ക് മുന്നോട്ടു നയിച്ചത്. പിന്നെ അച്ഛനും അമ്മയും അനുജത്തിയും കുറേ നല്ല ബന്ധങ്ങളും കൂടി കൈപിടിച്ചപ്പോള്‍ മറ്റെല്ലാ പ്രതിസന്ധികളും സങ്കടങ്ങളും ഇല്ലാതെയായി.’ -അമൃത പറയുന്നു.
Amrutha suresh about marriage