എല്ലാവരും വളരെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ഉയരെ. മനു അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിക്കിയിരിക്കുന്നത് ബോബിയും സഞ്ജയുമാണ്. ഉയരെ സിനിമയിൽ അഭിനയിക്കാൻ പാർവതി അല്ലാതെ മറ്റൊരു ചോയ്സ് ഇല്ലായിരുന്നു എന്ന് പറയുകയാണ് ബോബിയും സഞ്ജയ്യും.
മലയാളത്തിൽ ഇപ്പോഴത്തെ ഏറ്റവും മികച്ച നടി പർവതിയാണെന്നും. സിനിമയ്ക്ക് വേണ്ടി പാർവതിയുടെ എഫ്ഫർട്ട്സ് വളരെ വലുതായിരുന്നെന്നും ബോബിയും സഞ്ജയും പറഞ്ഞു. ആഗ്രയിൽ പോയി ആസിഡ് ആക്രമണത്തിനിരയായ പെൺകുട്ടികളെ കാണുകയും അവരുടെ ജീവിതത്തെപ്പറ്റി അറിയുകയും ചെയ്തു. ഏവിയേഷൻ പഠിപ്പിക്കുന്ന ഇന്സ്ടിട്യൂട്ടിൽ പോയി പൈലറ്റിന്റെ ബേസിക് കാര്യങ്ങൾ പഠിക്കുകയും ചെയ്തു.ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തുറന്നു പറച്ചിൽ.
ആസിഡ് ആക്രമണത്തെ അതിജീവിച്ച ധീരയായ പെണ്‍കുട്ടിയുടെ കഥപറയുന്ന ചിത്രമാണ് ഉയരെ. പാര്‍വതിയെ കൂടാതെ ആസിഫ് അലിയും ടൊവീനോയും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിൽ പൈലറ്റിന്റെ വേഷത്തിലുള്ള പാര്‍വതിയുടെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. ആസിഫ് അലി ഗോവിന്ദ് എന്ന കഥാപാത്രമായും ടൊവിനോ വിശാല്‍ എന്ന കഥാപാത്രമായുമാണ് ചിത്രത്തിലെത്തുന്നത്. ‘ലില്ലി’, ‘തീവണ്ടി’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ സംയുക്ത മേനോൻ, ‘ആനന്ദം’, ‘മന്ദാരം’ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയപ്രകടനം കാഴ്ചവെച്ച അനാര്‍ക്കലി മരയ്ക്കാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പാര്‍വതിയുടെ അച്ഛന്റെ വേഷത്തില്‍ രഞ്ജി പണിക്കറും പ്രധാനവേഷത്തിലുണ്ട്.
ബോബി, സഞ്ജയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ മികച്ച വിജയം നേടിയ കുഞ്ഞാലി മരയ്ക്കാറായിരുന്നു ഇവര്‍ അവസാനമായി തിരക്കഥയൊരുക്കിയ ചിത്രം. എസ്ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി വി ഗംഗാധരന്റെ മക്കളാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ഓഡിയോ റിലീസ് നിര്‍വ്വഹിച്ചത് മമ്മൂട്ടിയാണ്. ഗോപിസുന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...