
Malayalam Breaking News
ആരാധകർക്ക് വിഷു ആശംസിച്ച് വെള്ളിത്തിരയിലെ താരങ്ങൾ !
ആരാധകർക്ക് വിഷു ആശംസിച്ച് വെള്ളിത്തിരയിലെ താരങ്ങൾ !
Published on

By
ഇത്തവണ താര സമ്പന്നമാണ് വിഷു. മോഹൻലാൽ മുതൽ പുതുമുഖ നടിമാർ വരെ വിഷു ആശംസകളുമായി സമൂഹ മാധ്യമങ്ങളിൽ സജീവമായി. പൃഥ്വിരാജ്, പാര്‍വ്വതി, നവ്യാ നായര്‍, രജിഷ വിജയന്, നിമിഷ സജയന്, അനു സിതാര, അനുശ്രീ, പേളി മാണി, സുദേവ് നായര്‍, സംയുക്ത മേനോന്, പൂര്‍ണിമ, ഇന്ദ്രജിത്, ഭാമ, ടൊവിനോ തോമസ് തുടങ്ങിയവരെല്ലാം വിഷു ആശംസകളുമായി സോഷ്യല്‍ മീഡിയില്‍ എത്തിയിട്ടുണ്ട്.
തന്റെ അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു പാര്‍വ്വതി വിഷു ആശംസകള്‍ അറിയിച്ചത്. എന്റെ കണിമധുരം എന്ന അടിക്കുറിപ്പോടെയാണ് പാര്‍വ്വതി ചിത്രം പോസ്റ്റ് ചെയ്തത്. ഒപ്പം ടീം ഉയരേയുടെ പേരിലും പാര്‍വ്വതി വിഷു ആശംസിച്ചിട്ടുണ്ട്.
സമൃദ്ധിയുടെ നേര്ക്കാഴ്ച്ചകളിലേക്ക് മലയാളി കണി കണ്ടുണരുന്ന ദിവസമാണ് വിഷു. ഐതിഹ്യങ്ങള്‍ പലതുണ്ടെങ്കിലും കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടാണ് വിഷു ആഘോഷിക്കുന്നത്. വിഷുക്കണി കണ്ടുണര്‍ന്ന മലയാളികള്‍ വിഷുക്കൈ നീട്ടം നല്‍കിയും വിഭവങ്ങളൊരുക്കിയും ആഘോഷത്തിന്റെ തിരക്കിലാണ്.
മേടസംക്രാന്തി ദിനത്തിലാണ് വിഷു ആഘോഷിക്കുന്നത്. ഐശ്വര്യപൂര്‍ണമായ വരും വര്‍ഷത്തെ സമ്പദ് കാഴ്ചകളിലേക്ക് കണി കണ്ടുണരുന്ന ദിവസം. ഓട്ടുരുളിയില്‍ ഫലവര്‍ഷങ്ങളും ധാന്യങ്ങളും നാളികേരവും കൃഷ്ണവിഗ്രഹവും കൊന്നപ്പൂവും ഒരുക്കിയാണ് കണിവെക്കുക. ഒപ്പം രാമായണവും ഉണ്ടാകും. പുലര്‍ച്ചെ എഴുന്നേറ്റ് വീട്ടിലെ മുതിര്‍ന്നവര്‍ കണിയൊരുക്കും. പിന്നീട് കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ കണി കാണിക്കും. കണികണ്ടതിന് ശേഷം കൈനീട്ടം നല്‍കലും പതിവാണ്.
celebrities vishu wishes
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...