സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് നായകന്മാരായെത്തിയവരാണ് ദുൽഖർ സൽമാനും സണ്ണി വെയ്നും. രണ്ടുപേരും വളരെ നല്ല സുഹൃത്തുക്കളാണ്. കഴിഞ്ഞ ദിവസം സണ്ണി വെയ്നിന്റെ കല്യാണത്തിന് ദുൽഖർ സൽമാനും എത്തിയിരുന്നു.
സണ്ണി വെയ്നിനോട് ദുൽഖർ സൽമാനിന്റെ രസകരമായ സംസാരമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. സിനിമയിലെ സുഹൃത്തുക്കള്‍ക്കായി ഇന്നലെ കൊച്ചിയിലാണ് വിവാഹസൽക്കാരം നടന്നത്.
“സണ്ണിയെ പിടിച്ച് കെട്ടിക്കണമെന്ന് കുറേ നാളായി ആലോചിക്കുകയായിരുന്നു. ഏറ്റവും നല്ല സുന്ദരിയായ ഭാര്യയെത്തന്നെയാണ് അവന് കിട്ടിയത്. അവന്റെ വലിയ ലോട്ടറിയാണ്. അവനൊരു ചാന്‍സ് കൊടുത്തതിന് താങ്ക്സ് കുഞ്ചു, ഇന്ന് നല്ല വൃത്തിയായി ഡ്രസ് ഒക്കെ ഇട്ടത് കണ്ടോ, നല്ല കുട്ടി,” വധൂവരന്മാർക്ക് ആശംസകൾ അർപ്പിച്ചു കൊണ്ടുള്ള ദുൽഖറിന്റെ വാക്കുകളെ ചിരിയോടെയാണ് സദസ്സ് എതിരേറ്റത്. ഭാര്യ അമാൽ സൂഫിയയ്ക്ക് ഒപ്പമാണ് ദുൽഖർ ചടങ്ങിനെത്തിയത്.
ഗ്രിഗറി ജേക്കബ്, നീരജ് മാധവ്, സാനിയ ഇയ്യപ്പന്‍, അഹാന കൃഷ്ണ, അജു വര്‍ഗീസ്, അപ്പാനി ശരത്ത്, ജയസൂര്യ തുടങ്ങി സിനിമാരംഗത്തു നിന്നു നിരവധി പേർ വിവാഹസത്കാരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
ഏപ്രിൽ 10ന് ഗുരുവായൂരമ്പലത്തില്‍ വെച്ചായിരുന്നു സണ്ണി വെയ്നിന്റെയും നർത്തകിയായ രഞ്ജിനിയുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സണ്ണിയുടെ ബാല്യകാല സുഹൃത്ത് കൂടിയായ രഞ്ജിനി ‘ക്ഷേത്ര’ എന്ന ഡാൻസ് സ്കൂൾ നടത്തുകയാണ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ഡി ഫോര്‍ ഡാന്‍സ് എന്ന പ്രോഗാമിലൂടെ മിനിസ്ക്രീൻ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് രഞ്ജിനി.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...