
Malayalam Breaking News
റിലീസിന് മുൻപേ മധുരരാജയ്ക്ക് റീമെയ്ക്ക്! നായകനാവുന്നത് സൂപ്പർ സ്റ്റാർ ചിരഞ്ജീവി ?
റിലീസിന് മുൻപേ മധുരരാജയ്ക്ക് റീമെയ്ക്ക്! നായകനാവുന്നത് സൂപ്പർ സ്റ്റാർ ചിരഞ്ജീവി ?
Published on

വൈശാഖിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായെത്തുന്ന ചിത്രമാണ് മധുരരാജ. സൂപ്പർ ഹിറ്റ് ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗമാണിത്. ചിത്രത്തിന്റെ തെലുങ്ക് റീമെയ്ക്കിനെക്കുറിച്ച് ആലോചനകളുണ്ടെന്ന് റിപ്പോർട്ടുകൾ. ദുബായിൽ വച്ച് മധുരരാജയുടെ ഗ്ലോബൽ ലോഞ്ചിനിടെ തെലുങ്കു പ്രൊഡ്യൂസർ എൻ വി പ്രസാദ് സിനിമയുടെ കഥ കേട്ട് മധുരരാജാ തെലുങ്കിൽ നിർമ്മിക്കാൻ ആഗ്രഹമുണ്ടെന്ന് അറിയിക്കുകയായിരുന്നു. ചിത്രത്തിൽ ചിരഞ്ജീവി നായകനാവുമെന്നും സൂചനയുണ്ട്.
എട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും സംവിധായകന് വൈശാഖും ഒന്നിക്കുന്ന ചിത്രമാണ് മധുരരാജ. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ് മധുരരാജ. പോക്കിരിരാജ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് മധുരരാജ. വൈശാഖ്, ഉദയ് കൃഷ്ണ, പീറ്റർ ഹെയ്ൻ എന്നിവർ വീണ്ടുമൊരുമിക്കുകയാണ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പുലിമുരുകന് വേണ്ടിയാണ് മൂവരും ഇതിന് മുമ്പ് ഒന്നിച്ചത്. നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പ് നിർമിക്കുന്ന മധുരരാജയുടെ വിതരണം യുകെ സ്റ്റുഡിയോസ് ആണ്.
കേരളത്തിലെയും തമിഴ് നാട്ടിലേയും ലൊക്കേഷനുകളിലായി 120 ലേറെ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന 3 ഷെഡ്യൂളായാണ് ചിത്രീകരണം നടക്കുക. ആക്ഷനും കോമഡിയും ഇമോഷണൽ രംഗങ്ങളും ഗാനങ്ങളുമെല്ലാം ചേർന്ന ഒരു തട്ടുപൊളിപ്പൻ മാസ്സ് ചിത്രമായിരിക്കും മധുരരാജയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. 2019 വിഷു റിലീസായി തീരുമാനിച്ചിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആഗസ്റ്റ് ഒൻപതിന് ആരംഭിക്കും. തമിഴ് നടൻ ജയ് ഒരു മുഴുനീള കഥാപാത്രം കൈകാര്യം ചെയ്യുന്നതിനോടൊപ്പം ജഗപതി ബാബു വില്ലൻ വേഷത്തില്‍ ചിത്രത്തിലെത്തുന്നു.
ഇന്ത്യക്ക് അകത്തും പുറത്തുമുള്ള വിഎഫ്എക്സ് വിദഗ്ധരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. ആര് കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവൻ, സലിം കുമാർ, അജു വർഗീസ്, ധർമജൻ ബോള്‍ഗാട്ടി, ബിജുക്കുട്ടൻ, സിദ്ധിഖ്, എം ആര് ഗോപകുമാർ, കൈലാഷ്, ബാല, മണിക്കുട്ടൻ, നോബി, ബാലചന്ദ്രൻ ചുള്ളിക്കാട്, ചേർത്തല ജയൻ, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂർ, കരാട്ടെ രാജ്, അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.
ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മുരുകൻ കാട്ടാകടയും ഹരിനാരായണനും എഴുതിയ വരികൾക്ക് ഗോപി സുന്ദർ ആണ് സംഗീതം. ജോസഫ് നെല്ലിക്കൻ കലാസംവിധാനവും രഞ്ജിത് അമ്പാടി മേക്കപ്പും നിർവഹിക്കുന്നു. സായിയാണ് കോസ്റ്റ്യും. പി എം സതീഷാണ് സൗണ്ട് ഡിസൈനർ. അരോമ മോഹൻ പ്രൊഡക്ഷൻ കൺട്രോളറായും വി എ താജുദ്ധീൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു.
madhura raja telugu remake
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...