Connect with us

ആരാധകർക്ക് മാത്രമല്ല എല്ലാ സിനിമാ പ്രേമികൾക്കും ഒരു യമണ്ടൻ പ്രേമകഥ കണ്ടു നെഞ്ചും വിരിച്ചിറങ്ങി വരാമെന്ന് സംവിധായകൻ !!!

Malayalam Breaking News

ആരാധകർക്ക് മാത്രമല്ല എല്ലാ സിനിമാ പ്രേമികൾക്കും ഒരു യമണ്ടൻ പ്രേമകഥ കണ്ടു നെഞ്ചും വിരിച്ചിറങ്ങി വരാമെന്ന് സംവിധായകൻ !!!

ആരാധകർക്ക് മാത്രമല്ല എല്ലാ സിനിമാ പ്രേമികൾക്കും ഒരു യമണ്ടൻ പ്രേമകഥ കണ്ടു നെഞ്ചും വിരിച്ചിറങ്ങി വരാമെന്ന് സംവിധായകൻ !!!


ദുൽഖർ സൽമാൻ വലിയൊരു ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്താൻ ഒരുങ്ങുകയാണ് ഒരു യമണ്ടൻ പ്രേമകഥയിലൂടെ. യുവ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഒരു യമണ്ടൻ പ്രേമ കഥ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഫേസ്ബുക്ക് ലൈവിൽ വന്നു ദുൽഖർ സൽമാനും ചിത്രത്തിന്റെ സംവിധായകൻ ആയ ബി സി നൗഫലും രചയിതാക്കളായ ബിബിൻ ജോർജും വിഷ്ണു ഉണ്ണിക്കൃഷ്ണനുമാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. വരുന്ന ഏപ്രിൽ 25 നു ആയിരിക്കും ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്.

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ബ്ലോക്ക്ബസ്റ്ററുകൾ നമ്മുക്ക് സമ്മാനിച്ച വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് ടീം ആണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഇന്നലെ ഫേസ്ബുക് ലൈവിനിടെ ഒരു ആരാധകൻ ചോദിച്ചത് ഈ ചിത്രം കണ്ടു കഴിഞ്ഞു ആരാധകർക്ക് നെഞ്ചും വിരിച്ചു ഇറങ്ങി വരാമോ എന്നാണ്.

ആ ചോദ്യം ബിപിൻ സംവിധായകനോട് ചോദിച്ചപ്പോൾ തീർച്ചയായും ആരാധകർക്ക് നെഞ്ചും വിരിച്ചു ഇറങ്ങി വരാൻ സാധിക്കുന്ന ചിത്രമായിരിക്കും ഒരു യമണ്ടൻ പ്രേമ കഥ എന്ന് ബി സി നൗഫൽ പറഞ്ഞു. ആരാധകർക്ക് മാത്രമല്ല എല്ലാ സിനിമാ പ്രേമികൾക്കും ഈ ചിത്രം കണ്ടു നെഞ്ചു വിരിച്ചു ഇറങ്ങി വരാം എന്ന് ബിപിൻ ജോർജും പറയുന്നു. അത്രമാത്രം പരിശ്രമം ഈ ചിത്രത്തിന് പുറകിൽ ഉണ്ടെന്നും ദൈവാനുഗ്രഹം ഉണ്ടെങ്കിൽ എല്ലാം നന്നായി വരും എന്നും ബിപിൻ പറഞ്ഞു. സലിം കുമാർ, വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ ഷാഹിർ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത് . ഇതിന്റെ ആദ്യ ടീസർ വലിയ ശ്രദ്ധ നേടിയെടുത്തിരുന്നു.

സാധാരണ ദുൽഖർ ചിത്രങ്ങളിൽ നിന്ന് ഏറെ വ്യതസ്തമായിരിക്കും ‘ഒരു യമണ്ടൻ പ്രേമകഥ’. സാധകരണക്കാരിൽ സാധാരണകാരനായ ഒരു ലോക്കൽ മലയാളിയായാണ് ദുൽഖർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ലൊക്കേഷൻ സ്റ്റില്ലുകൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വ്യാപരിച്ചിരുന്നു. കൂടുതലും ടി ഷർട്ടും- കള്ളിമുണ്ടുമായിരുന്നു താരം ധരിച്ചിരുന്നത്. ദുൽഖറിന്റെ കഥാപാത്രത്തെ കുറിച്ചു ഒന്നും തന്നെ പുറത്തുവിടാൻ സാധിക്കുകയില്ലയെന്നും സിനിമയിൽ സസ്‌പെൻസ് നിറഞ്ഞ വേഷമാണ് ഒരുക്കിയിരിക്കുന്നതെന്ന് ബിബിൻ ജോർജ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.

ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകികൊണ്ട് ഒരു ഫാമിലി എന്റർട്ടയിനരായിരിക്കും ‘ഒരു യമണ്ടൻ പ്രേമ കഥ’. തിരക്കഥകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോര്ജും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. പൂർണമായും കൊച്ചിയിൽ മാത്രമായിരിക്കും ചിത്രീകരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൗബിൻ ഷാഹിർ, സലിം കുമാർ എന്നിവരാണ് ചിത്രത്തിൽ ഹാസ്യ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നാദിർഷയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ദുൽഖർ സൽമാന്റെ ഹിന്ദി ചിത്രമായ കർവാൻ ആഗസ്റ്റ് 3ന് റിലീസിനായി ഒരുങ്ങുകയാണ്. അതുപോലെ തമിഴ് ചിത്രം ‘കണ്ണും കണ്ണും കൊല്ലയടിത്താൽ’ അണിയറയിൽ റിലീസിനായി ഒരുങ്ങുന്നുണ്ട്.

oru yamandan premakadha release

More in Malayalam Breaking News

Trending

Recent

To Top