
Malayalam Breaking News
ലൂസിഫർ ചെറിയ സിനിമ ആണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല – പൃഥ്വിരാജ്
ലൂസിഫർ ചെറിയ സിനിമ ആണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല – പൃഥ്വിരാജ്
Published on

By
ചെറിയ സിനിമ എന്ന ബാനറിൽ വന്നിട്ട് മാസ്സ് പ്രകടനം കാഴ്ച വച്ച സിനിമയാണ് ലൂസിഫർ . പ്രിത്വിരാജിന്റെ ആദ്യ സംവിധാന ചിത്രമായ ലൂസിഫർ മോഹൻലാൽ എന്ന നടനെ ആരാധകർക്ക് വേണ്ടി സമർപ്പിച്ച ചിത്രമായിരുന്നു. എന്നാൽ ചിത്രം ഒരു ചെറിയ സിനിമയാണെന്നു പറഞ്ഞിട്ടില്ലെന്ന് ഇപ്പോൾ പറയുകയാണ് പൃഥ്വിരാജ് .
. ആ സിനിമയിൽ ഉള്ള കുറച്ച് കാര്യങ്ങൾ പറയാതിരിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ‘സിനിമ ഇറങ്ങി, ചിത്രം കാണുമ്പോൾ പ്രേക്ഷകർ അറിയട്ടെ എന്നുവിചാരിച്ചു. അല്ലാതെ ചെറിയ സിനിമയെന്നു പറഞ്ഞ ഓർമ എനിക്കില്ല.’–പൃഥ്വിരാജ് പറഞ്ഞു. കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേയുടെ സെറ്റിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പൃഥ്വി.
‘ലൂസിഫർ, മുമ്പെങ്ങും കേട്ടിട്ടില്ലാത്ത വിവിധ പ്രദേശങ്ങളില് റിലീസ് ചെയ്തു കഴിഞ്ഞു. അവിടെ നിന്നൊക്കെ വലിയ കലക്ഷനാണ് ലഭിക്കുന്നത്. മലയാളസിനിമയ്ക്കു തന്നെ ഇത് പുതിയ അറിവാണ്. ഇൻഡസ്ട്രിയിലെ മറ്റുള്ളവർക്കും ഇതൊക്കെ പ്രചോദനമാകട്ടെ, ഗുണകരമാകട്ടെ. ഇങ്ങനെയൊരു സിനിമ സൃഷ്ടിക്കാൻ എന്റെ കൂടെ നിന്ന ഒരുപാട് പേരുണ്ട്. അതിൽ ഏറ്റവും വലിയ സ്ഥാനം നിർമാതാവായ ആന്റണി പെരുമ്പാവൂർ ആണ്. പുതുമുഖ സംവിധായകന് ഇത്രവലിയ വരവേൽപ് തന്നതിന് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരോട് ഒരുപാടു നന്ദി’.–പൃഥ്വി പറഞ്ഞു.
prithviraj about lucifer
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...