
Malayalam
എടുത്ത രണ്ടു ചിത്രങ്ങളും ഹിറ്റുകൾ ആക്കി മാറ്റിയ നാദിർഷയുടെ കയ്യിൽ മൂന്ന് ഷാജിമാരും ഭദ്രമെന്നു ബൈജു
എടുത്ത രണ്ടു ചിത്രങ്ങളും ഹിറ്റുകൾ ആക്കി മാറ്റിയ നാദിർഷയുടെ കയ്യിൽ മൂന്ന് ഷാജിമാരും ഭദ്രമെന്നു ബൈജു
Published on

നാദിർഷയുടെ സംവിധാനത്തിൽ ആസിഫ് അലി ബിജു മേനോൻ ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ബി രാകേഷ് നിർമിക്കുന്ന ചിത്രമാണ് ‘മേരാ നാം ഷാജി ‘. വ്യത്യസ്ത ഇടങ്ങളിൽ ഉള്ള ഒരേ പേരുള്ള മൂന്നു പേരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം .
എടുത്ത ചിത്രങ്ങൾ രണ്ടും ഹിറ്റാണ് എന്നും മൂന്ന് ഷാജിമാരും നാദിർഷായുടെ കയ്യിൽ ഭദ്രമാണ് എന്നും ചിത്രത്തിലെ ഒരു ഷാജി എന്ന കഥാപാത്രമായ ബൈജു പറയുന്നു .
മറ്റു ചിത്രങ്ങളെ പോലെ തന്നെ സ്ക്രിപ്റ്റിൽ ഒരുപാട് ശ്രദ്ധ നൽകിയിട്ടുണ്ട് എന്ന് നാദിർഷ പറയുന്നു .പല തവണ എഡിറ്റ് ചെയ്താണ് സ്ക്രിപ്റ്റ് പൂർത്തിയാക്കിയത് .കോമഡിക്ക് പ്രാധാന്യം നൽകികൊണ്ടുള്ള ഒരു ഫാമിലി എന്റെറ്റൈനെർ തന്നെയാകും ഈ ചിത്രം .
നിഖില വിമൽ ആണ് ചിത്രത്തിൽ ആസിഫ് അലിയുടെ നായിക ആയി എത്തുക .വിനോദ് ഇല്ലംപിള്ളിയാണ് ക്യാമറ . നാദിർഷായുമായി ആദ്യമായാണ് വിനോദ് ഇല്ലമ്പിളി ഒന്നിക്കുന്നത്. ബിജു മേനോൻ , ആസിഫ് അലി , ബൈജു എന്നിവർക്കൊപ്പം നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. മൈഥിലി ഒരു തിരിച്ചു വരവ് നടത്തുകയാണ് മേരാ നാം ഷാജിയിലൂടെ . ഏപ്രിൽ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത് .
baiju about mera naam shaji
പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനും കലാസംവിധായകനും നര്‍ത്തകനുമായിരുന്ന ടി കെ വാസുദേവന്‍ അന്തരിച്ചു. 89 വയസായിരുന്നു. 1960 കളില്‍ മലയാള സിനിമയില്‍...
സിനിമാ അണിയറ പ്രവർത്തകരുടെ ഹോട്ടൽ മുറിയിൽ നിന്നും ക ഞ്ചാവ് കണ്ടെത്തി. എക്സൈസ് നടത്തിയ അന്വേഷണത്തിലാണ് ബേബി ഗേൾ എന്ന ചിത്രത്തിലെ...
ഇടക്കാലത്ത് ഒരു നീണ്ട ഇടവേള ഉണ്ടായെങ്കിലും വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ നടിയാണ് മലയാളത്തിന്റെ പ്രിയപ്പെടപ്പെട്ട ലേഡീസ് സൂപ്പർസ്റ്റാർ...
മൃദംഗനാദം എന്ന പേരിൽ 12000ത്തോളം നർത്തകരെ ഉൾപ്പെടുത്തി എട്ട് മിനിറ്റ് ദൈർഘ്യമുള്ള ഭരതനാട്യം അവതരിപ്പിച്ചാണ് ദിവ്യ ഉണ്ണിയും സംഘവും ഗിന്നസ് വേൾഡ്...
മലയാളികൾക്ക് ഇഷ്ട്ടപ്പെട്ട താരജോഡികളാണ് ദിലീപും മഞ്ജു വാര്യരും. ദിലീപിന്റെയും തന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കൽ പോലും മഞ്ജുവും ദിലീപും പുറത്ത്...