
Tamil
പ്രണയം ഉണ്ട് ;അത് സത്യമാണ് .പക്ഷെ!! വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞു ശ്രുതി ഹസ്സൻ
പ്രണയം ഉണ്ട് ;അത് സത്യമാണ് .പക്ഷെ!! വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞു ശ്രുതി ഹസ്സൻ

വളരെ ബോൾഡ് ആണ് തെന്നിന്ത്യൻ സിനിമയുടെ സ്വന്തം താരപുത്രി ശ്രുതി ഹസ്സൻ .അത് ജീവിതത്തിലായാലും സിനിമയിലായാലും.എവിടെയും സ്വന്തം നിലപാടിന് മുൻതൂക്കം കൊടുക്കുന്ന ആളാണ് ശ്രുതി . താരപുത്രി എന്നതിനപ്പുറം സ്വന്തമായ ഒരു ഇമേജ് നേടിയെടുത്താണ് ശ്രുതി മുന്നോട്ടു പോകുന്നത് .അടിക്കടി വിജയ സിനിമകള്‍ ചെയ്യുമ്ബോഴും പ്രത്യേകിച്ച് താരജാഡകളൊന്നുമില്ലാതെയാണ് താരം ഇടപഴകാറുള്ളതെന്ന് അടുത്ത വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കിയിരുന്നു. അഭിനയം തുടങ്ങി അധികം കഴിയുന്നതിന് മുന്‍പ് തന്നെ പാപ്പരാസികള്‍ ഈ താരത്തെ വിടാതെ പിന്തുടര്ന്നിരുന്നു. താരം രഹസ്യമായി വിവാഹം ചെയ്തുവെന്ന തരത്തില്‍ വരെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. വിവാഹത്തെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ശ്രുതി ഇപ്പോള്‍.
പ്രണയമുണ്ടെന്ന് കരുതി അത് വിവാഹത്തില്‍ തന്നെ കലാശിക്കുമെന്നോ വിവാഹത്തിനായാണ് അതെന്നോ തരത്തിലോ ഉള്ള നിലപാടുകളോട് യോജിക്കാന്‍ തനിക്കാവില്ല. മറ്റ് സ്ത്രീകളില്‍ നിന്നും വ്യത്യസ്തമായ തരത്തിലുള്ള നിലപാടുകളാണ് തന്റേത്. ഇപ്പോഴൊന്നും താന്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും അത്തരത്തിലുള്ള പ്ലാനില്ലെന്നും ശ്രുതി പറയുന്നു. വിവാഹത്തെക്കുറിച്ച് താനിപ്പോള്‍ ചിന്തിക്കുന്നേയില്ലെന്നാും താരം പറഞ്ഞിരുന്നു.
മിഷായേല്‍ കോര്‍സലെയുമായി ശ്രുതി പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. ആ ബന്ധം ശരിവെക്കുന്നുണ്ടെങ്കിലും എന്നായിരിക്കും വിവാഹമെന്നതിനെക്കുറിച്ച് താരം പ്രതികരിച്ചിട്ടില്ല. തെന്നിന്ത്യന്‍ സിനിമാലോകം ഉറ്റുനോക്കുന്ന വിവാഹം കൂടിയാണ് സ്രുതി ഹസന്റേത്. ഇപ്പോൾ വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല .വ്യത്യസ്തമായ കുറെ പ്രൊജെക്ടുകൾ ചെയ്യാൻ ഉണ്ട് ഇപ്പോൾ അതിന്റെ പിറകെ ആണ് – ശ്രുതി ഹസ്സൻ പറയുന്നു .
sruthi hassan about her marriage
തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷും. ഏറെ നാളത്തെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ ആണ് നയൻതാര വിഘ്നേഷുമായി പ്രണയത്തിലാകുന്നത്. 2022...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...