
Bollywood
സൽമാൻ ഖാന്റ സൂപ്പർ ഹിറ്റ് ചിത്രം ദബാങ് ത്രീ വരുന്നു; ഇത്തവണ പ്രഭുദേവ സംവിധാനം ചെയ്യും !!!
സൽമാൻ ഖാന്റ സൂപ്പർ ഹിറ്റ് ചിത്രം ദബാങ് ത്രീ വരുന്നു; ഇത്തവണ പ്രഭുദേവ സംവിധാനം ചെയ്യും !!!

സൂപ്പർ ഹിറ്റ് ചിത്രം ദബാങ് ത്രീ അണിയറയിൽ ഒരുങ്ങുന്നു. ഉത്തര്‍പ്രദേശിലെ ചുല്‍ബുല്‍ പാണ്ഡെ എന്ന പൊലീസുകാരനായി സല്മാന് മൂന്നാമതും വെള്ളിത്തിരയിലെത്തും. സൂപ്പര്‍ഹിറ്റായ ദബാങ് 1, 2 ഭാഗങ്ങളുടെ മൂന്നാംഭാഗം അണിയറയിലൊരുങ്ങുമ്പോൾ ചിത്രം സംവിധാനം ചെയ്യുന്നത് പ്രഭുദേവ ആയിരിക്കും.
മുന്‍ ചിത്രങ്ങളുടെ നിര്‍മാതാവും സല്‍മാന്റെ സഹോദരനുമായ അര്‍ബാസ് ഖാനാണ് ‘തേരെ ഇന്തസാറി’ന്റെ ട്രെയ്ലര് റിലീസിനിടെ ഇക്കാര്യം പ്രഖ്യാപിച്ചത്. ദബാങ് 3ല്‍ സണ്ണി ലിയോണും പ്രധാന വേഷത്തിലെത്തും. നാഗകന്യക ഫെയിം മൗനിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
സോനാക്ഷി സിന്ഹതന്നെയായിരിക്കും സല്‍മാന്റെ നായികയായി എത്തുന്നത്. പ്രഭുദേവയും സൽമാൻ ഖാനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. സൽമാൻ ഖാൻ ഫിലിംസും അര്‍ബാസ് ഖാൻ പ്രൊഡക്ഷന്‍സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഏക് താ ടൈഗറിന്റെ രണ്ടാംഭാഗമായ ടൈഗര്‍ സിന്ദാ ഹെയാണ് ക്രിസ്മസിന് റിലീസാകാനിരിക്കുന്ന സല്‍മാന്‍ചിത്രം.
dabangg 3 directing prabhu deva
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...