Connect with us

മേരാ നാം ഷാജിക്ക് ശേഷം നാദിർഷയുടെ അടുത്ത ഹാസ്യ ചിത്രം മമ്മൂട്ടിക്കൊപ്പം !!!

Malayalam Breaking News

മേരാ നാം ഷാജിക്ക് ശേഷം നാദിർഷയുടെ അടുത്ത ഹാസ്യ ചിത്രം മമ്മൂട്ടിക്കൊപ്പം !!!

മേരാ നാം ഷാജിക്ക് ശേഷം നാദിർഷയുടെ അടുത്ത ഹാസ്യ ചിത്രം മമ്മൂട്ടിക്കൊപ്പം !!!

നാദിര്‍ഷയുടെ സംവിധാനത്തില്‍ ബിജു മേനോന്‍, ആസിഫ് അലി ബൈജു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് മേരാ നാം ഷാജി.മൂന്നു ഷാജിമാരുടെ കഥ പറയുന്ന ചിത്രം ഒരു മുഴുനീള ഹാസ്യ ചിത്രമാണ്. കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏപ്രിൽ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ്. നാദിർഷായുടെ അടുത്ത ചിത്രം മമ്മൂട്ടിയോടൊപ്പമാണ്.

ഐ ആം എ ഡിസ്കോ ഡാന്സര് എന്ന് പേരിട്ടിരിക്കുന്ന ചിത്രവും ഒരു മുഴുനീള ഹാസ്യ ചിത്രമാണ്. നാദിർഷയുടെ സംവിധാനത്തിലൊരുങ്ങിയ അമർ അക്ബർ അന്തോണിയും, കട്ടപ്പനയിലെ ഋതിക് റോഷനും സൂപ്പർ ഹിറ്റുകളായിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് നാദിർഷായുടെ എല്ലാ ചിത്രങ്ങളും ഒരുങ്ങുന്നത്. മേരാ നാം ഷാജിയും ഗംഭീര ഹാസ്യ വിരുന്നാണ് ഒരുക്കുന്നത്. ഹാസ്യ രാജാക്കന്മാരെല്ലാം ചിത്രത്തിൽ ആനി നിരക്കുന്നുണ്ട്.

മൂന്നു ഷാജിമാരുടെ കഥ പറയുന്ന ചിത്രമാണ് ഇത്. ഷാജി എന്നു പേരുള്ള മൂന്നു പേരുടെ കഥ. കോഴിക്കോടുള്ള ഗുണ്ടാ ഷാജിയുടെയും കൊച്ചിയിലുള്ള അലവലാതി ഷാജിയുടെയും തിരുവനന്തപുരത്തുള്ള ഒരു ജെന്‍റില്‍മാന്‍ ഷാജിയുമാണ് ചിത്രത്തിൽ. ചിത്രത്തിന് ക്ലീൻ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മണിക്കൂര്‍ 14 മിനിറ്റാണ് ചിത്രത്തിന്റെ സെന്‍സര്‍ കോപ്പിയുടെ ദൈര്‍ഘ്യം. 

നിഖില വിമല്‍ നായികയാകുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ശ്രീനിവാസനും എത്തുന്നുണ്ട്. ദിലീപ് പൊന്നനാണ് തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത്. നേരത്തേ കഥയിലെ നായിക എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള വ്യക്തിയാണ് ദിലീപ്. തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും ചിത്രത്തിന് ലൊക്കേഷനുകളായിരുന്നു. ബി.രാകേഷാണ് നിര്‍മ്മാണം. കോമഡിയും സസ്പെന്‍സും നിറഞ്ഞ മികച്ചൊരു എന്‍റര്‍ടെയ്നര്‍ തന്നെയായിരിക്കും ചിത്രമെന്നാണ് ലഭിക്കുന്ന സൂചന. 

nadirsha next filim with mammootty after mera naam shaji

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top