Connect with us

ഒരു കാലത്ത് ഞാൻ ഇവിടെ പലർക്കും ശല്യമായിരുന്നു – പൃഥ്വിരാജ്

Malayalam Breaking News

ഒരു കാലത്ത് ഞാൻ ഇവിടെ പലർക്കും ശല്യമായിരുന്നു – പൃഥ്വിരാജ്

ഒരു കാലത്ത് ഞാൻ ഇവിടെ പലർക്കും ശല്യമായിരുന്നു – പൃഥ്വിരാജ്

പ്രിത്വിരാജിന്റെ ആദ്യ സംവിധാന ചിത്രമായ ലൂസിഫർ വിജയകരമായി പ്രദർശനം തുടരുകയാണ് . പ്രിത്വിരാജ് എന്ന നടന്റെ മാത്രമല്ല , വ്യക്തിയുടെ ഉയിർത്തെഴുന്നേൽപ്പാണ്‌ ഈ രണ്ടു വർഷങ്ങൾക്കുള്ളിൽ കണ്ടത്. സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിച്ച് വിജയകരമായി തന്റെ ജീവിതം മുന്നിട്ട് പോകുമ്പോൾ പഴയ ചില സംഭവങ്ങൾ ഓർത്തെടുക്കുകയാണ് പ്രിത്വിരാജ്.

അത്തരം വേട്ടകളൊന്നും ബാധിക്കാത്ത അവസ്ഥയിലാണു കുറെക്കാലമായി ഞാൻ. എന്റെ മനസ്സിലെ കല സത്യസന്ധമായിരുന്നു എന്നു ജനം തിരിച്ചറിയുന്ന നിമിഷമാണിത്. എന്തെല്ലാം പരാതിയുണ്ടെങ്കിലും കല എന്ന സാധനത്തിനൊരു മാജിക്കുണ്ട്. അതിന്റെ പ്രഭയിൽ എല്ലാം മറക്കും. സാധാരണക്കാരനിൽ സാധാരണക്കാരനായവർക്കുള്ള സിനിമയാണിത്. സമാന്തര സിനിമയോ പരീക്ഷണ സിനിമയോ അല്ല. 

മോഹൻലാലാണ് ഈ സിനിമയെക്കുറിച്ച് ആദ്യം ജനത്തോടു പറയുന്നത്. ഓരോ തവണയും അദ്ദേഹം എന്നെക്കുറിച്ചും പറഞ്ഞു. ലാലേട്ടനെപ്പോലെ ഒരാൾ പറയുമ്പോൾ ഉണ്ടാകുന്ന വിശ്വാസമാണ് എന്നോടുള്ള വിശ്വാസമായി മാറിയത്. അങ്ങനെ പറയാൻ ഒരാളുണ്ടായി എന്നതാണു വലിയ കാര്യം. 

prithviraj about lucifer movie

More in Malayalam Breaking News

Trending

Recent

To Top