
Bollywood
എന്റെ ആദ്യത്തെ കുഞ്ഞാണ് ആലിയ ഭട്ട്..അപ്പോൾ എങ്ങനെ എനിക്കത് സാധിക്കും ? – കരൺ ജോഹർ
എന്റെ ആദ്യത്തെ കുഞ്ഞാണ് ആലിയ ഭട്ട്..അപ്പോൾ എങ്ങനെ എനിക്കത് സാധിക്കും ? – കരൺ ജോഹർ
Published on

By
അലിയാ ഭട്ടും കരൺ ജോഹറും ബോളിവുഡിലെ പ്രസിദ്ധരായ സുഹൃത്തുക്കളാണ് . പരസ്പരം അനുമോദിക്കാൻ ഇരുവരും എപ്പോളും ശ്രമിക്കാറുണ്ട് . കരണ്‍ എനിക്ക് ഒരു സുഹൃത്തിലുമുപരിയാണ് എന്ന് ആലിയയും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇരു വരുടെ സൌഹൃദത്തെ കുറിച്ച് വലിയ വിമര്‍ശങ്ങളും ഉയര്‍ന്നിരുന്നു. കരണിന്റെ കയ്യിലെ കളിപ്പാവയാണ് ആലിയ എന്നതാണ് വിമര്‍ശകരുടെ പ്രധാന ആരോപണം.
അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ ആലിയയും കരണ്‍ ജോഹറും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. കരണ്‍ ഞാന്‍ നിങ്ങളുടെ മകളാണെന്നുള്ള കാര്യം മറന്നുവോ ? അഭിമുഖത്തില്‍ കരണിനോടുള്ള ആലിയയുടെ ചോദ്യം ഇതായിരുന്നു. തീര്‍ച്ചയായും ആലിയ എന്റെ മകളാണ്, എനിക്കെങ്ങനെ എന്റെ ആദ്യ കുഞ്ഞിനെ മറക്കാനാകും ആലിയയുടെ ചോദ്യത്തിന് കരണിന്റെ മറുപടി എത്തി.
കര്ണ് ജോഹര്‍ 2012 ല്‍ ഒരുക്കിയ സ്റ്റുഡന്‍സ് ഓഫ് ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് ആലിയ ഭട്ട് സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഈ സിനിമയിലൂടെയാണ് ഇരുവരും വലിയ സുഹൃത്തുക്കളായി മാറുന്നത്. ഇക്കഴിഞ്ഞ ഫിലിം ഫെയര്‍ അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരകാരം ആലിയ ഭട്ട് സ്വന്തമാക്കിയിരുന്നു. അവാര്‍ഡിന്റെ മുഴുവന്‍ ക്രഡിറ്റും കരണ്‍ ജോഹറിനാണ് എന്നായിന്നു പുരസ്കാരം സ്വീകരിച്ചുകൊണ്ട് ആലിയ പറഞ്ഞത്.
karan johar about aliya bhatt
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് കാജോൾ. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘മാ’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഈ വേളയിൽ ഹൈദരാബാദിലെ...