പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് സായ് പല്ലവി. സംവിധായകനും നടി അമല പോളിന്റെ മുൻ ഭർത്താവുമായ എഎല്‍ വിജയ്യുമായി സായ് ഇപ്പോൾ പ്രണയത്തിലാണെന്ന് ചില തമിഴ്-തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അധികം താമസിയാതെ ഇരുവരും വിവാഹിതരാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവാഹം കഴിക്കുന്നില്ല എന്ന നിലപാടിൽ ഉറച്ചുനിന്ന താരത്തെക്കുറിച്ചുള്ള പുതിയ ഗോസിപ്പ് കേട്ട് അമ്പരക്കുകയാണ് ആരാധകര്‍. അച്ഛനെയും അമ്മയെയും പിരിഞ്ഞു ജീവിക്കാന്‍ തനിക്ക് സാധിക്കില്ലെന്നാണ് വിവാഹം കഴിക്കാതിരിക്കുന്നതിന് കാരണമായി സായ് പല്ലവി പറഞ്ഞത്. എപ്പോഴും അച്ഛനും അമ്മയ്ക്കും താങ്ങും തണലുമായി നില്‍ക്കണമെന്നാണ് ആഗ്രഹമെന്നും വിവാഹം ഇതിന് തടസ്സമാകുമെന്നും തങ്ങളുടേതായ ഇടം നഷ്ടപ്പെടുമെന്നും സായ് പല്ലവി നേരത്തെ പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ദിയയാണ് വിജയും സായ്പല്ലവിയും ഒന്നിച്ച ചിത്രം. തുളസി എന്ന കഥാപാത്രമായാണ് സായ് ചിത്രത്തില്‍ അഭിനയിച്ചത്. തമിഴില്‍ ദിയ എന്നും തെലുങ്കില്‍ കണം എന്നായിരുന്നു പേര്. സായ്പല്ലവി തമിഴില്‍ നായികയായി ആദ്യമെത്തിയ ചിത്രമായിരുന്നു അത്.
അതേസമയം വിവാഹവാര്‍ത്ത വ്യാജമാണെന്ന് സംവിധായകന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നു. വിജയ് നടി അമലാ പോളിനെയാണ് ആദ്യം വിവാഹം കഴിച്ചത്. 2017ല്‍ ഇരുവരും വേര്‍പിരിഞ്ഞു.
മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന തലൈവിയുടെ തിരക്കുകളിലാണ് വിജയ് ഇപ്പോള്‍. വിബ്രി മീഡിയ നിര്‍മിക്കുന്ന ചിത്രത്തില്‍ കങ്കണ റണാവത്താണ് കേന്ദ്രകഥാപാത്രമാകുന്നത്. സമുദ്രക്കനിയും തലൈവിയില്‍ അഭിനയിക്കുന്നുണ്ടെന്നും സായ്പല്ലവിയും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ടെന്നും സൂചനകളുണ്ട്. 2019ല്‍ വിജയ്യുടെ സംവിധാനത്തില്‍ വാച്ച്മാന്, ദേവി 2 എന്നീ ചിത്രങ്ങളും പുറത്തിറങ്ങുന്നുണ്ട്.
സൂപ്പർസ്റ്റാർ വിജയിയും അമലാപോളും പ്രധാന വേഷത്തിലെത്തിയ തലൈവ സംവിധാനം ചെയ്തത് എ എൽ വിജയ് യാണ്. അമല പോളും വിജയിയും തമ്മിൽ ഒരുപാട് നാളത്തെ പ്രണയത്തിന് ശേഷമാണ് കല്യാണം കഴിച്ചത്. എന്നാൽ ഇരുവരും പിന്നീട് വേർപിരിയുകയായിരുന്നു.
സൂര്യ നായകനാകുന്ന എന്‍ജികെ ആണ് സായ്പല്ലവിയുടെ അടുത്ത ചിത്രം. സെല്വരാഘവന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ ഫഹദിനൊപ്പം അതിരനിലും അഭിനയിക്കുന്നുണ്ട്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...