
Tamil
നയൻതാര ചിത്രത്തിന്റെ ടിക്കറ്റ് അയച്ചുതരാം- രാധാ രവിയോട് സമാന്ത
നയൻതാര ചിത്രത്തിന്റെ ടിക്കറ്റ് അയച്ചുതരാം- രാധാ രവിയോട് സമാന്ത
Published on

തമിഴ് നടി നയൻതാരയെ പൊതു വേദിയിൽ അപമാനിച്ച
രാധാരവിക്ക് എതിരെ ചുട്ട മറുപടിയുമായി സാമന്ത .
രാധാരവി വിഷാദരോഗിയാണെന്നും നയൻതാരയുടെ പുതിയ സിനിമയുടെ ടിക്കറ്റ് സൗജന്യമായി അയച്ചുതരാമെന്നും സമാന്ത ട്വീറ്റ് ചെയ്തു.
‘രാധാ രവി നിങ്ങളൊരു വിഷാദരോഗിയാണ്. അതിൽ ഞങ്ങൾക്ക് സഹതാപമുണ്ട്. നിങ്ങളുടെ ആത്മാവിനും മറ്റെന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ അതിനും സമാധാനം ലഭിക്കട്ടെ. നയൻതാരയുടെ അടുത്ത സൂപ്പർഹിറ്റ് ചിത്രത്തിന്റെ ടിക്കറ്റ് നിങ്ങൾക്ക് അയച്ചുതരാം. ആ സിനിമയും കണ്ട് പോപ്കോൺ കഴിച്ച് സന്തോഷത്തോടെ ഇരിക്കൂ.’–സമാന്ത കുറിച്ചു.
നയൻതാര അഭിനയിച്ച കൊലൈയുതിർ കാലം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കുന്ന ചടങ്ങിൽ വച്ചായിരുന്നു രാധാ രവിയുടെ വിവാദ പ്രസംഗം. ‘നയന്‍താരയെ രജനികാന്ത്, ശിവാജി ഗണേശന്, എം.ജി.ആര് എന്നിവരുമായി താരതമ്യം ചെയ്യരുത്. അവര്‍ മഹാത്മാക്കളാണ്. അവരുടെ വ്യക്തിജീവിതത്തില്‍ ഇത്രമാത്രം സംഭവങ്ങൾ ഉണ്ടായിട്ടും നയന്‍താര സിനിമയില്‍ ഇപ്പോഴും നില്ക്കുന്നു. അതിന് കാരണം മറ്റൊന്നുമല്ല. തമിഴ്നാട്ടുകാര്‍ എല്ലാം പെട്ടന്ന് മറക്കും. അവര്‍ തമിഴ് ? സിനിമയില്‍ പിശാചായും തെലുങ്കില്‍ സീതയായും അഭിനയിക്കുന്നു. എന്റെ ചെറുപ്പകാലത്ത് കെ.ആര് വിജയയെപ്പോലുള്ള നടിമാരെയാണ് സീതയാക്കുന്നത്. അഭിനയിക്കുന്നവരുടെ സ്വഭാവം എന്ത് തന്നെയായാലും ഇന്ന് കുഴപ്പമില്ല. ആര്‍ക്കും ഇവിടെ സീതയാകാം’- രാധാ രവി പറഞ്ഞു.
samantha’s tweet against raadaravi
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...
തമിഴ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികൾ എന്ന് വിശേഷിപ്പിക്കുന്ന താരങ്ങളാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ അസം ഗുവാഹത്തിയിലെ പ്രശസ്ത കാമാഖ്യ ക്ഷേത്ര...
മാനഗരം എന്ന ലോകേഷ് കനകരാജ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ശ്രീറാം നടരാജൻ. ശരീരഭാരം കുറഞ്ഞ് കഴുത്തിന് താഴെയുള്ള എല്ലുകൾ ഉന്തിയ...
ധനുഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ സിനിമയുടെ സെറ്റിൽ തീപിടിത്തം. ഇഡ്ലി കടൈ എന്ന സിനിമയുടെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. തമിഴ്നാട്ടിലെ തേനി...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...